ഇതാണ് സ്റ്റാർ മാജിക് വേദിയിലെത്തി ഹിറ്റായ ധർമ്മജന്റെ റാമ്പ് വാക്ക്; ചിരി വീഡിയോ

Dharmajan Bolgatty ramp walk

നർമ്മം കലർത്തിയുള്ള സംസാര രീതിയിലൂടെ ചലച്ചിത്രപ്രേമികളുടെ ഇഷ്ടതാരമായി മാറിയതാണ് ധർമ്മജൻ ബോൾഗാട്ടി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചുകഴിഞ്ഞു ധർമ്മജൻ. എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാനും പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടി വിയിലെ ജനപ്രിയ പരിപാടിയായ സ്റ്റാർ മാജിക് വേദിയിലെത്തിയ ധർമ്മജന്റെ ചില രസകരമായ പൊടികൈകളാണ് പ്രേക്ഷകരെ വീണ്ടും പൊട്ടിച്ചിരിപ്പിക്കുന്നത്.

നൃത്തവും പാട്ടും കോമഡിയുമായി സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം വേദിയിൽ സജീവമായിരുന്നു ധർമ്മജൻ. സിനിമ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും തമാശകളും പങ്കുവെച്ച ധർമ്മജന്റെ സ്റ്റാർ മാജിക് വേദിയിലെ റാമ്പ് വാക്കാണ് പ്രേക്ഷകരിൽ ഏറെ ചിരി നിറയ്ക്കുന്നത്. വൈഗയ്ക്കൊപ്പമാണ് ധർമ്മജൻ വേദിയിൽ റാമ്പ് വാക്ക് ചെയ്യുന്നത്. സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പമുള്ള ധർമ്മജന്റെ പ്രകടനങ്ങൾ ചിരിയുടെ മറ്റൊരു ലോകം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതും.

Read also:അന്ന് രോഗിയായ അച്ഛനെയുംകൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ജ്യോതി കുമാരിയെത്തേടി രാഷ്‌ട്ര ബാൽ പുരസ്‌കാരം

തകർപ്പൻ കോമഡികൾക്കൊപ്പം രസകരമായ ഗെയിമുകളും അരങ്ങേറുന്ന സ്റ്റാർ മാജിക് മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. സിനിമ സീരിയൽ രംഗത്തെ താരങ്ങൾക്കൊപ്പം സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്ന താരങ്ങളും സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30നാണ് സ്റ്റാർ മാജിക് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Story Highlights: Dharmajan Bolgatty ramp walk