സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’; ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

January 29, 2021
The priest release date postponed

മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചുള്ള ചിത്രം മലയാളികളുടെ സ്വപ്നമാണ്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്‌നം സഫലമാവുകയാണ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിൽ യു/ എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഫെബ്രുവരി അഞ്ചുമുതൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിഖില വിമലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also:ആഫ്രിക്കൻ മണ്ണിൽ കണ്ടെത്തിയ ‘കള്ളിനൻ’; ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ പ്രത്യേകതകൾ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന. ഇത് ഉറപ്പുവരുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ‘ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഡാക്ക് സോണുണ്ടെന്ന് പറയാറുണ്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്.

Story Highlights: Mamootty Film the priest got ua certificate