മൈ ജിയുടെ പുതിയ ഷോറൂം അടൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

January 30, 2021
MY G 83rd showroom opens in Adoor

ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ അതുല്യ ശേഖരവുമായി ജനമനസ്സുകളില്‍ ഇടം നേടിയ മൈജിയുടെ പുതിയ ഷോറൂം അടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൈ ജി യുടെ 83-ാം ഷോറൂമാണ് ഇന്ന് മുതല്‍ അടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിയ്ക്കുന്നത് അടൂര്‍ കെ.പി. റോഡിലെ കെ.ആര്‍.എം. ടവേഴ്‌സിലാണ് മൈ ജിയുടെ ഏറ്റവും പുതിയ ഷോറൂം. ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ ഉല്‍പന്നങ്ങളുടെ വലിയ ശേഖരമാണ് അടൂരില്‍ സജ്ജമായിരിയ്ക്കുന്നത്.

ലോകോത്തര ബ്രാന്‍ഡുകളുടെ മികച്ച കളക്ഷന്‍ അടൂരിലെ മൈ ജിയുടെ പുതിയ ഷോറൂമില്‍ ലഭ്യമാണ്. പുതിയ ഷോറൂമില്‍ മികച്ച ഉത്പന്നങ്ങള്‍ക്കൊപ്പം നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി മൈ ജി ഒരുക്കിയിരിയ്ക്കുന്നതും.

ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് വമ്പിച്ച വിലക്കുറവും ഏര്‍പ്പെടുത്തിയിരിയ്ക്കുന്നു. ഉത്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ നിരവധി ഓഫറുകളും മൈ ജി നല്‍കുന്നുണ്ട്. ഒപ്പം സമ്മാനങ്ങളും ഈ ഓഫറുകള്‍ മൈജിയുടെ മാത്രം പ്രത്യേകതയാണ്.

കൂടാതെ ഗുണമേന്മയുള്ള അത്യാധുനിക ഗൃഹോപകരണങ്ങളുടെ വമ്പിച്ച ശേഖരവുമുണ്ട് അടൂരിലെ പുതിയ ഷോറൂമില്‍. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് മൈ ജി വാഗ്ദാനം ചെയ്യുന്നതും. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം മൈജിയില്‍ ലഭിക്കും.

ഇതിനുപുറമെ www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ ഉത്പന്നങ്ങള്‍ ഏറ്റവും വേഗത്തില്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നു.

Story highlights: MY G 83rd showroom opens in Adoor