പ്രിയതമയ്ക്ക് പ്രിയപ്പെട്ട പാട്ട് സമ്മാനിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന് രാജേഷ് ചേര്‍ത്തല: വീഡിയോ
രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന് തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍ ഏറെയാണ്. ആസ്വാദാകന്റെ ഹൃദയവികാരങ്ങളോട് ഇഴചേര്‍ത്ത് ഈ കലാകാരന് മുരളീനാദം പൊഴിയ്ക്കുമ്പോള്‍ അത് പ്രിയപ്പെട്ടതാകുന്നു.
ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക് വേദിയിലെത്തിയ രാജേഷ് ചേര്‍ത്തല പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിതും മനോഹരമായ സംഗീത വിരുന്നാണ്. വേദിയില്‍ കുടുംബത്തിനൊപ്പമാണ് രാജേഷ് ചേര്‍ത്തല എത്തിയത്. ഭാര്യ രാജി, മക്കളായ അമല, അമൃത എന്നിവരും വേദിയിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചു. ഭാര്യയ്ക്കായി പുല്ലാങ്കുഴലില്‍ മധുര സംഗീതം പൊഴിയ്ക്കുകയും ചെയ്തു അതുല്യ കലാകാരന്.
Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’
റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന സിനിമയിലെ ജാസി ഗിഫ്റ്റ് സംഗീതം പകര്‍ന്ന പൂവിനിള്ളില് പൂമഴ പോലെ എന്ന ഗാനത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചതാണ് രാജേഷ് ചേര്‍ത്തല. പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ രാജേഷിന്റെ പുല്ലാങ്കുഴല്‍ നാദം പെയ്തിറങ്ങി. രാജേഷ് ചേര്‍ത്തലയുടെ മുരളീനാദം സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയിട്ടുണ്ട്. പ്രേമം എന്ന സിനിമയിലെ ആലുവപ്പുഴയുടെ തീരത്ത് എന്ന പാട്ടിന് മുന്നോടിയായുള്ള ട്യൂണ്‍ മലയാളമനസ്സുകളില്‍ കുടിയിരിയ്ക്കുന്നു. സിനിമയിലുടനീളം പശ്ചാത്തല സംഗീതമായി പ്രതിഫലിച്ചതും ഈ മുരളീനാദമാണ്.
Story highlights: Rajesh Cherthala with family in Flowers Star Magic