മായികലോകം പോലെ സുന്ദരം സമുദ്രത്തിൽ നിന്നും ഉയർന്നുവന്ന ഈ നിഗൂഢ ലോകം…

January 5, 2021
The Scenic world of Tianzi Mountains

മനുഷ്യൻ ഇന്നോളം കടന്നുചെല്ലാത്ത ഒരു മായികലോകം പോലെ സുന്ദരമാണ് ചൈനയിലെ ഷാങ്‌ഷാജി എന്ന സ്ഥലത്തെ ടിയൻസി പർവതം…മാനംമുട്ടെ ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. പാറക്കൂട്ടങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഒരു വനം തന്നെയാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കാനായി ഒരുങ്ങിയിരിക്കുന്നത്.

മനോഹരമായ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഒരുങ്ങിയിരിക്കുന്ന വന പ്രദേശവും അതിനിടയിലൂടെയുള്ള മഞ്ഞു മൂടിക്കിടക്കുന്ന ദൃശ്യങ്ങളുമാണ് ഈ പ്രദേശത്തെ കൂടുതൽ സുന്ദരമാക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 4142 അടി ഉയരത്തിലാണ് ഈ പാറക്കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. വലിയ ഉയരത്തിലുള്ള പാറകളും അതിനിടയിൽ ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും സുന്ദരമായ കാഴ്ചകളാണ് ഇവിടെ എത്തുന്നവർക്ക് സമ്മാനിക്കുന്നത്. ഏകദേശം 25 മൈലുകളോളം ഈ പ്രദേശം പാറകളും വനവുമായി വ്യാപിച്ചു കിടക്കുന്നുണ്ട്.

Read also: അച്ഛനും സഹോദരനും ശേഷം സംവിധാന രംഗത്തേക്ക് ചുവടുവെച്ച് അഖിൽ സത്യൻ; ഫഹദ് ഫാസിൽ നായകനായി ‘പാച്ചുവും അത്ഭുതവിളക്കും’ ഒരുങ്ങുന്നു

എന്നാൽ ഈ പ്രദേശം വർഷങ്ങൾക്ക് മുൻപ് ഒരു സമുദ്രം ആയിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അതേസമയം ഈ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാനായി നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. ചൈനയിലെ നാഷണൽ ഫോറസ്റ്റ് സർവീസിന്റെ ചുമതലയിലാണ് ഈ പ്രദേശം ഇപ്പോൾ ഉള്ളത്. വിനോദ സഞ്ചാരികൾക്കായി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Story Highlights: The Scenic world of Tianzi Mountains