കാടിറങ്ങി ആനകൾ; വംശനാശ ഭീഷണി നേരിട്ട് മൃഗങ്ങൾ
മനുഷ്യന്റെ നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകൾ പലപ്പോഴും പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്. കാടുകൾ കൈയടക്കുകയും മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്യുന്നതോടെ പ്രകൃതിയുടെ ആവാസ വ്യവസ്ഥ തന്നെ തകരാറിലായിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലമെന്നോളമാണ് പ്രകൃതി ദുരന്തങ്ങളും, പ്രളയവും ഒക്കെ സംഭവിക്കുന്നതും.
കലാവാസ്ഥ വ്യതിയാനം, പരിസ്ഥിതി മലിനീകരണം, വനനശീകരണം തുടങ്ങിയവയെല്ലാം നിരവധി ജീവികളുടെ ജീവനുതന്നെ ഭീഷണിയായി മാറുന്നുണ്ട്. അത്തരത്തിൽ നിരവധി മൃഗങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. ഇത്തരത്തിലുള്ള മൃഗങ്ങളിൽ ചിലത് ഏതൊക്കെയെന്ന് നോക്കാം.
ആന: കരയിലെ ഏറ്റവും വലിയ ജീവി എന്നറിയപ്പെടുന്ന ആനകളും ഇപ്പോൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമെന്നോളമാണ് ആനകൾ കാടിറങ്ങുന്നതും, മനുഷ്യന് ഭീഷണിയാകുന്നതും. അതിന് പുറമെ തൊലിക്കും ആനക്കൊമ്പിനുമായി ഓരോ വർഷവും മനുഷ്യൻ കൊന്നൊടുക്കുന്നത് നിരവധി ആനകളെയാണ്.
മലബാർ വെരുക്:വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിയാണ് മലബാർ വെരുക്. ചാര നിറത്തിലുള്ള വെരുകിന്റെ ശരീരത്തിൽ വെളുത്ത കുത്തുകളും മുതുകിൽ നെടുകയുള്ള വരയും കാണപ്പെടുന്നു. പ്രാണികൾ, ചെറുപക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവയെ ഭക്ഷണമാക്കി ജീവിക്കുന്നവയാണ് മലബാർ വെരുക്. മൂന്നടിയോളം നീളവും ആറു കിലോയോളം ഭാരവുംവരെ ഉണ്ടാകാറുള്ള ഇവയുടെ ശരാശരി ആയുസ്സ് 20 വർഷത്തിനു മുകളിലാണ്.
പശ്ചിമഘട്ടത്തിലാണ് മലബാർ വെരുകുകൾ കൂടുതലായും കാണപ്പെട്ടിരുന്നത്. കന്യാകുമാരി മുതല്‍ വടക്കന്‍ കര്‍ണാടകയിലെ ഹൊന്നവര്‍ വരെയുള്ള പ്രദേശങ്ങളില്‍ യഥേഷ്ടമുണ്ടായിരുന്നു മലബാര്‍ വെരുക്. 1978 മുതലാണ് ഈ ജീവിവര്‍ഗം അപ്രത്യക്ഷമായതായി ഐയുസിഎന്‍ പ്രഖ്യാപിച്ചത്. പിന്നീട് 1980ലും 90ലും സംസ്ഥാനത്ത് മലബാര്‍ വെരുകിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാലിപ്പോൾ ഇവയെ കാണാനേയില്ല. ആവാസ വ്യവസ്ഥ ഉറപ്പാക്കുന്നതിലെ പാളിച്ചകളാണ് ഈ ജീവികളുടെ വംശനാശത്തിന് കാരണം.
തേനീച്ച: നാട്ടുമ്പുറങ്ങളിൽ അടുത്ത നാളുകൾ വരെ സുലഭമായി കണ്ടിരുന്നവയായിരുന്നു തേനീച്ചകൾ. എന്നാലിവയിപ്പോൾ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. കീടനാശിനികളുടെ ഉപയോഗം, നിയോനിക്കോട്ടിനോയിഡുകൾ, കാലാവസ്ഥാ വ്യതിയാനം, മനുഷ്യന്റെ ഇടപെടലുകൾ തുടങ്ങിയവയാണ് തേനീച്ചകളുടെ വംശനാശ ഭീഷണിയ്ക്ക് പ്രധാന കാരണം.
Read also:ഗ്രാമത്തിലൊരു റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച ചോൻജോർ; പത്മശ്രീ നിറവിൽ 79-കാരൻ
ജിറാഫ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സസ്തനിയായ ജിറാഫും ഇപ്പോൾ വംശനാശ ഭീഷണിയുടെ വക്കിലാണ്. 1985 ൽ 155,000-ത്തോളം ഉണ്ടായിരുന്ന ജിറാഫുകൾ 2018 എത്തിയപ്പോഴേക്കും 80,000 ആയി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇവയുടെ നാശത്തിനും പ്രധാന കാരണം.
കടലാമകൾ: വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗമാണ് കടലാമകൾ. കടൽ മലിനീകരണവും, ഇവയ്ക്ക് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാൻ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതും, മത്സ്യ ബന്ധനത്തിനിടെ മുട്ടകൾ നശിച്ചുപോകുന്നതുമാണ് ഇത്തരത്തിൽ ഇവ വംശനാശ ഭീഷണി നേരിടാൻ പ്രധാന കാരണം. ഭൂമിയിലെ ഏറ്റവും പഴക്കമുളള ജീവികളാണ് കടലാമകൾ. നൂറിലധികം വർഷം ജീവിക്കുന്ന ഈ ജീവികൾ മുട്ടിയിടാൻ വേണ്ടി മാത്രമാണ് കരയിലേക്ക് വരുന്നത്. എന്നാൽ വലിയരീതിയിൽ വംശനാശ ഭീഷണിക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇവ.
ഗ്രേറ്റ് ആപ്സ്, പവിഴപ്പുറ്റുകൾ, കടൽജീവികൾ, സ്രാവ്, ഞണ്ട്, ചെമ്മീൻ, നീലത്തിമിംഗലം, ഹിമക്കരടികൾ, കടുവ തുടങ്ങി നിരവധി ജീവികളാണ് ഇത്തരത്തിൽ വംശനാശ ഭീഷണി നേരിടുന്നത്.
Story Highlights:These Animals Are About to Disappear From earth