നിശബ്ദ ചിത്രത്തിൽ നായകനാകാൻ വിജയ് സേതുപതി- ‘ഗാന്ധി ടോക്സ്’ ഒരുങ്ങുന്നു

January 16, 2021

സിനിമാ ലോകത്ത് സജീവമായ താരം വിജയ് സേതുപതി പിറന്നാൾ നിറവിലാണ്. പ്രതിസന്ധി ഘട്ടത്തിൽ പിറന്നാൾ ആഘോഷങ്ങൾക്ക് പകിട്ട് കുറഞ്ഞെങ്കിലും പുതിയ സിനിമ പ്രഖ്യാപനങ്ങൾക്ക് കുറവില്ല. മാസ്റ്റർ വൻ വിജയമായ സാഹചര്യത്തിൽ വിജയ് സേതുപതി ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ്. തമിഴിലെ ഹിറ്റ് ചിത്രമായ മാനഗരത്തിന്റെ ബോളിവുഡ് റീമേക്കായ ‘മുംബൈക്കർ’ ചിത്രത്തിൽ വേഷമിടുന്ന വിജയ് സേതുപതി, പിറന്നാൾ ദിനത്തിൽ മറ്റൊരു ബോളിവുഡ് ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരു നിശബ്ദ ചിത്രത്തിലാണ് വിജയ് സേതുപതി നായകനായി എത്തുന്നത്. ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത് നടൻ തന്നെയാണ്. കിഷോർ പാണ്ഡുരംഗ് ബെലേക്കർ സംവിധാനം ചെയ്യുന്ന ‘ഗാന്ധി ടോക്സ്’ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി വേഷമിടുന്നത്. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പോസ്റ്റർ പങ്കിട്ട വിജയ് സേതുപതി കുറിക്കുന്നു. ‘ചില സമയങ്ങളിൽ നിശബ്ദതയ്ക്ക് വളരെയധികം ശബ്ദമുണ്ട്. എന്റെ ജന്മദിനത്തോടനുബന്ധിച്ച്. പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവയ്ക്കുകയാണ്.. ഞാൻ ഒരു നിശബ്ദ ചിത്രത്തിന് ഒരുങ്ങുന്നു.. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ആവശ്യമാണ്’.

Read More: നിത്യഹരിതനായകന്‍ പ്രേം നസീര്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് 32 വര്‍ഷങ്ങള്‍

അതേസമയം, നിരവധി ചിത്രങ്ങളിലാണ് വിജയ് സേതുപതി നായകനായിരിക്കുന്നത്.  19(1)(a) എന്ന വിജയ് സേതുപതി വേഷമിട്ടു. നിത്യ മേനോനൊപ്പമാണ് വിജയ് സേതുപതി  19(1)(a)യിൽ അഭിനയിച്ചിരിക്കുന്നത്. അതോടൊപ്പം, മാസ്റ്ററിൽ വിജയ് സേതുപതി അവതരിപ്പിച്ച ഭവാനി എന്ന വില്ലൻ കഥാപാത്രം പ്രതികരണം നേടി മുന്നേറുകയാണ്.

Story highlights- vijay sethupathi new move announced