വിജയ്‌യെ കാണാൻ ‘മാസ്റ്റർ’ ലൊക്കേഷനിൽ എത്തിയ വിജയ് സേതുപതിയുടെ അമ്മ

January 7, 2021

വിജയ് നായകനായി എത്തുന്ന മാസ്റ്ററിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. തിയേറ്റർ തുറക്കുന്നതിൽ അനശ്ചിതാവസ്ഥ നിലനിൽക്കുന്നതുകൊണ്ട് കേരളത്തിൽ മാസ്റ്റർ റീലീസിന് എത്തില്ലെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട വീഡിയോകളും വർത്തകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ, മാസ്റ്ററിന്റെ ഷൂട്ടിംഗ് സെറ്റിൽ വിജയ് സേതുപതിയുടെ അമ്മ ദളപതി വിജയ്‌യെ കാണാൻ എത്തിയ വിശേഷമാണ് ശ്രദ്ധേയം.

വിജയ് സേതുപതിയാണ് മാസ്റ്ററിൽ വിജയ്‌യുടെ പ്രതിനായകനായി എത്തുന്നത്. ഇരുതാരങ്ങളും ആരാധകരുടെ പ്രിയപ്പെട്ടവരായതുകൊണ്ട് മാസ്റ്റർ വളരെയധികം പ്രതീക്ഷയും ഉയർത്തുന്നുണ്ട്. അതേസമയം, വിജയ് സേതുപതി സിനിമയിലെത്താൻ ആഗ്രഹിക്കുന്ന സമയം തൊട്ടേ സൂപ്പർതാരമാണ് വിജയ്. അതുകൊണ്ട് വിജയ്‌യെ നേരിൽ കാണണമെന്നത് വിജയ് സേതുപതിയുടെ അമ്മയുടെ ആഗ്രഹമായിരുന്നു.

മകൻ നന്നായി ജോലി ചെയ്യുന്നുണ്ടോ എന്നാണ് അമ്മ താരത്തെ നേരിൽ കണ്ടപ്പോൾ ചോദിച്ചത്. മറുപടിയായി വിജയ് സേതുപതിയെ താരം വളരെയധികം പ്രശംസിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാസ്റ്റർ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തപ്പോൾ വിജയ് സേതുപതിയോട് വിജയ് പ്രകടിപ്പിച്ച സ്നേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More: ഇവരൊക്കെയാണ് യഥാർത്ഥ ഹീറോസ്; ബൈക്ക് ആംബുലൻസുമായി ഇതുവരെ രക്ഷിച്ചത് 5000-ലധികം രോഗികളെ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വില്ലനായ ഭവാനിയായാണ് വിജയ് സേതുപതി വേഷമിടുന്നത്. ചിത്രം ജനുവരി 13 ന് പൊങ്കലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. അവസാനമായി ‘കാ പെയ് രണസിംഗ’ത്തിലാണ് വിജയ് സേതുപതി വേഷമിട്ടത്. അതേസമയം, നിരവധി ചിത്രങ്ങളാണ് വിജയ് സേതുപതി നായകനായി റിലീസിന് ഒരുങ്ങുന്നത്.

Story highlights- Vijay Sethupathi on his mother meeting Vijay