ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ പലരും ഇക്കാലത്ത് ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ജങ്ക്ഫുഡുകളുടെ അമിതോപയോഗവും വ്യായമക്കുറവുമെല്ലാം പലവിധ ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഭക്ഷണകാര്യത്തില്‍ അല്പം കരുതല്‍ നല്കിയാല് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാം.
ഇലക്കറികളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കും. അതുപോലെതന്നെ കാത്സ്യം അടങ്ങിയിട്ടുള്ള പാല് ഉല്പന്നങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം എല്ലായ്പ്പോഴും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
കാപ്പിയുടെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകും. അതിനാല്‍തന്നെ കോഫിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ആരോഗ്യകരം. ഉപ്പിന്റെ അളവും നിചപ്പെടുത്തുന്നതാണ് നല്ലത്.
Read more: പിറന്നാള്‍ ദിനത്തിലും പാചകത്തില്‍ തിരക്കിലാണ് സോഷ്യല്‍മീഡിയയില്‍ താരമായ കുഞ്ഞുഷെഫ്- വീഡിയോ
നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുന്നതും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതായത് പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദം അമിതമായവര്‍. ലോകത്തില്‍ തന്നെ രക്തസമ്മര്‍ദ്ദമുള്ളവരില്‍ 16 ശതമാനം പേര്‍ക്ക് മദ്യത്തിന്റെ ഉപയോഗം രോഗാവസ്ഥയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അതുപോലെ തന്നെ അമിതമായ രക്തസമ്മര്‍ദ്ദമുള്ളവര്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇലക്കറികള്‍, തക്കാളി, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയിലെല്ലാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തക്കുഴലുകളിലെ മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
Story highlights: Ways to control blood pressure