lakshya

സംസ്ഥാനത്ത് ഇന്ന്‌ കൊവിഡ് സ്ഥിരീകരിച്ചത് 3677 പേര്‍ക്ക്

February 25, 2021
19,661

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

യുകെയിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 91 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 81 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4150 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 228 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 460, എറണാകുളം 393, കോട്ടയം 357, കണ്ണൂർ 247, കൊല്ലം 305, പത്തനംതിട്ട 270, ആലപ്പുഴ 272, മലപ്പുറം 257, തിരുവനന്തപുരം 197, തൃശൂർ 249, കാസർഗോഡ് 125, പാലക്കാട് 49, വയനാട് 88, ഇടുക്കി 82 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 6, എറണാകുളം 3, കൊല്ലം, തൃശൂർ, കാസർഗോഡ് 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 234, പത്തനംതിട്ട 482, ആലപ്പുഴ 534, കോട്ടയം 676, ഇടുക്കി 146, എറണാകുളം 490, തൃശൂർ 366, പാലക്കാട് 132, മലപ്പുറം 408, കോഴിക്കോട് 477, വയനാട് 117, കണ്ണൂർ 165, കാസർഗോഡ് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 51,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,92,372 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

Story highlights: 3677 new covid cases reported in Kerala