‘ഖൽബിലെ തീ..’; തട്ടത്തിൻ മൊഞ്ചോടെ അനു സിതാര- വീഡിയോ

February 5, 2021

സമൂഹമാധ്യമങ്ങളിൽ സജീവമായ താരങ്ങളിൽ ഒരാളാണ് അനു സിതാര. ലോക്ക് ഡൗൺ സമയത്താണ് താരം സോഷ്യൽ ലോകത്തെ നിറസാന്നിധ്യമായി മാറിയത്. യുട്യൂബ് ചാനലിലൂടെയും ഇൻസ്റാഗ്രാമിലൂടെയുമാണ് അനു സിനിമ- കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും അനു സിതാര സഹോദരിക്കൊപ്പം നൃത്ത വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായൊരു വീഡിയോ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം.

‘ഖൽബിലെ തീ..’; എന്ന ഗാനത്തിന്റെ റീമിക്സിനൊപ്പം തട്ടത്തിൻ മൊഞ്ചുള്ള വീഡിയോയാണ് അനു സിതാര പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പകർത്തിയിരിക്കുന്നത് ഭർത്താവും ഫോട്ടോഗ്രാഫറുമായ വിഷ്ണു പ്രസാദാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയുടെ മുഖശ്രീയായി മാറിയ നടിയാണ് അനു സിതാര. നൃത്ത രംഗത്ത് സജീവമായ അനു സിതാരയുടെ നിരവധി വീഡിയോകൾ ശ്രദ്ധനേടിയിരുന്നു.

ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളിൽ നിന്നും മാറിനിന്നപ്പോഴാണ് അനു സിതാര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ മുതൽ തന്നെ ആരാധകർ മികച്ച പിന്തുണയാണ് നടിക്ക് നൽകിയത്. വയനാട്ടിലെ അറിയപ്പെടാത്ത ഒട്ടേറെ കലാകാരന്മാരെ അനു സിതാര തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി.

Read More: ‘ദൃശ്യം 2’ ട്രെയ്‌ലർ ഫെബ്രുവരി എട്ടിന് എത്തും

അതേസമയം, ‘അനുരാധ Crime No.59/2019’ എന്ന ചിത്രത്തിലാണ് അനു സിതാര അടുത്തതായി വേഷമിടുന്നത്. ഇന്ദ്രജിത്തും അനു സിതാരയും ഒന്നിക്കുന്ന ചിത്രമാണ് അനുരാധ Crime No.59/2019′. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടെതാണ്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story highlights- anu sithara dance video