എഞ്ചിനും സീറ്റും ലൈറ്റും വരെ മധുരിയ്ക്കും; രുചിയിടങ്ങള്‍ കീഴടക്കിയ മോട്ടോര്‍സൈക്കിള്‍ ചോക്ലേറ്റ്

February 3, 2021
Chef creates chocolate motorcycle viral video

പാചകവും ഒരു കലയാണ്. അതുകൊണ്ട് ഫുഡ് ആര്‍ട്ടുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് സൈബര്‍ ഇടങ്ങളില്‍. ഫുഡ് ആര്‍ട്ടിലൂടെ സോഷ്യല്‍ മീഡിയയിലെ രുചിയിടങ്ങള്‍ കീഴടക്കിയ ആളാണ് അമൗറി ഗ്വിഷോണ്‍. ജനീവ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഫുട് ആര്‍ട്ടുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.

ശ്രദ്ധ നേടുന്നതും അമൗറി ഗ്വിഷോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫുട് ആര്‍ട് വീഡിയോയാണ്. ചോക്ലേറ്റ് കൊണ്ട് തയാറാക്കിയ ഒരു മോട്ടോര്‍ സൈക്കിളാണ് വീഡിയോയില്‍. എഞ്ചിനും സീറ്റും ലൈറ്റും അങ്ങനെ മോട്ടോര്‍ സൈക്കിളിന്റെ എല്ലാ ഭാഗങ്ങളും ചോക്ലേറ്റ് കൊണ്ടാണ് തയാറാക്കിയിരിയ്ക്കുന്നത്.

Read more: ഗോതമ്പുപുട്ടിന്റെ രാസനാമം ചോദിച്ച് സുമേഷ്; ‘നൂറ് വരെ എണ്ണനാറിയാം ചുമേച്ചുമാമ’ എന്ന് കണ്ണനും

നിരവധിപ്പേര്‍ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേര്‍ അഭിനന്ദിച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്. ‘ചോക്ലേറ്റ് മോട്ടോര്‍ സൈക്കിള്‍. എനിക്ക് എപ്പോഴും ഇഷ്ടമാണ് ചക്രങ്ങളും കോയിലുകളുംഉപയോഗിച്ച് ജോലി ചെയ്യാന്‍.’ എന്നു കുറിച്ചുകൊണ്ടാണ് അമൗറി ഗ്വിഷോണ്‍ ചോക്ലേറ്റ് മോട്ടോര്‍ സൈക്കിള്‍ തയാറാക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Story highlights: Chef creates chocolate motorcycle viral video