മലയാളികള്‍ക്ക് മാത്രമല്ല ഇന്ന് തമിഴകത്തും പ്രിയപ്പെട്ട താരം: ശ്രദ്ധ നേടി ചലച്ചിത്രതാരത്തിന്റെ ബാല്യകാല ചിത്രം
ചലച്ചിത്രതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഫഹദ് ഫാസില്‍ നായകനായെത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അപര്‍ണ ബാലമുരളിയുടെ കുട്ടിക്കാലചിത്രമാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്.
2013 ല്‍ പുറത്തിറങ്ങിയ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ ബാലമുരളിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ താരം വെള്ളിത്തിരയില്‍ ശ്രദ്ധേയമായി.
Read more: നിറചിരിയോടെ ജൂനിയിര്‍ ചീരു; ആദ്യമായി മകനെ പരിചയപ്പെടുത്തി മേഘ്ന
ഒരു മുത്തശ്ശി ഗഥ, സര്‍വ്വോപരി പാലാക്കാരന്, സണ്‍ഡേ ഹോളിഡേ, ബി ടെക്, കാമുകി തുടങ്ങിയ ചിത്രങ്ങളിലെല്ലാം അപര്‍ണ ബാലമുരളി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറ സാന്നിധ്യമായി. അഭിനയത്തിനു പുറമെ പാട്ടിലും താരം മികവ് പുലര്‍ത്തിയിരിക്കുന്നു. ‘മൗനങ്ങള്‍ മിണ്ടുമൊരേ…’, ‘തെന്നല്‍ നിലാവിന്റെ…’, ‘മഴ പാടും…’, തുടങ്ങിയ ഗാനങ്ങളും താരം സിനിമയില്‍ ആലപിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമാണ് അപര്‍ണ ബാലമുരളി. അടുത്തിടെ സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ സൂരരൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
Story highlights: Childhood photo of Aparna Balamurali