സഹോദരി പാടി; ചേലോടെ നൃത്തം ചെയ്ത് അനു സിതാരയും: വീഡിയോ

February 1, 2021
Dance Video of Anu Sithara and Anu Sonara

സൈബര്‍ ഇടങ്ങളില്‍ സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ ഏറെപ്പേരും. സിനിമാ വിശേങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും വീട്ടു വിശേഷങ്ങളും പാട്ട്- നൃത്ത വീഡിയോകളുമെല്ലാം സമൂഹമാധ്യങ്ങളില്‍ ചലച്ചിത്രതാരങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. സഹോദരിയ്‌ക്കൊപ്പം പാട്ട് പാടി നൃത്തം ചെയ്യുന്ന അനു സിതാരയുടെ വീഡിയോകള്‍ ശ്രദ്ധ നേടുന്നു.

അനു സിതാരയുടെ സഹോദരി അനു സോനാരയാണ് പാട്ട് പാടുന്നത്. ഒപ്പം നൃത്തത്തിലും പങ്കാളിയാകുന്നുണ്ട് അനു സോനാര. പാട്ട് പാടി സൈബര്‍ ഇടങ്ങളില്‍ മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട് അനു സോനാര. എന്തായാലും സഹോദരിമാരുടെ പാട്ടും നൃത്തവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read more: ശ്രുതി രാമചന്ദ്രന്‍ എന്ന നടി മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റായ കഥ പങ്കുവെച്ച് ഭര്‍ത്താവ്

2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിതാരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ക്യാപ്റ്റന്‍’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘നീയും ഞാനും’, ‘മാമാങ്കം’, ‘മണിയറയിലെ അശോകന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത കഥാപാത്രങ്ങളായെത്തി. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് അനു സിതാര.

Story highlights: Dance Video of Anu Sithara and Anu Sonara