പ്രതിഭാസമായി മാറിയ പെണ്‍കുരുന്നുകളുടെ അതിഗംഭീര പ്രകടനങ്ങളുമായി മിടുമിടുക്കി; ഫ്‌ളവേഴ്‌സില്‍

Flowers Midumidukki coming soon

പാട്ടിനും നൃത്തത്തിനും അപ്പുറം ബുദ്ധിയും കരുത്തും കൈമുതലാക്കിയ പെണ്‍കുരുന്നുകള്‍ അണിനിരക്കുകയാണ് മിടുമിടുക്കിയില്‍. ലോകമലയാളികള്‍ക്ക് ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയില്‍ ഉടന്‍ ആരംഭംകുറിയ്ക്കുന്ന പരിപാടിയാണ് മിടുമിടുക്കി.

ഈ വരുന്ന മാര്‍ച്ച് ആറിന് വൈകിട്ട് ആറ് മണിയ്ക്കാണ് മിടുമിടുക്കി എന്ന പരിപാടിയ്ക്ക് ആരംഭം കുറിയ്ക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ കഴിവുള്ള പെണ്‍കുട്ടികളാണ് ഈ റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. മിടുമിടുക്കി എന്ന പരിപാടിയിലൂടെ മിടുക്കികളുടെ മിടുക്കകള്‍ ലോകമലടയാളികള്‍ക്ക് മുമ്പില്‍ ദൃശ്യവിസ്മയം ഒരുക്കുന്നു.

പ്രായത്തിന്റെ പരിമിതികള്‍ക്കപ്പുറം പ്രതിഭാസമായി മാറിയ പെണ്‍ പ്രതിഭകള്‍ അപൂര്‍വ കഴിവുകള്‍ക്കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ് ഈ പരിപാടിയിലൂടെ. തികച്ചും റിയലായ ഒരു റിയാലറ്റി ഷോയാണ് ഫ്‌ളവേഴ്‌സില്‍ ഉടന്‍ ആരംഭിയ്ക്കുന്ന മിടുമിടുക്കി.

Story highlights: Flowers Midumidukki coming soon