പുതിയ ചിത്രത്തിലെ പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് ഭാവന

February 12, 2021
Inspector Vikram Nannavale song

ചലച്ചിത്ര ആസ്വാദകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ഭാവന. മലയാള സിനിമയില്‍ നിന്നും അല്‍പം വിട്ടുനില്‍ക്കുകയാണെങ്കിലും അന്യഭാഷ്യ ചിത്രങ്ങളില്‍ സജീവമാണ് താരം. ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ഇന്‍സ്‌പെക്ടര്‍ വിക്രം. ചിത്രത്തിലെ ഒരു ഗാനവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ‘നന്നവളേ നന്നവളോ’ എന്നു തുടങ്ങുന്ന ഗാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വീണ്ടും ഓര്‍മ്മപ്പെടുത്തിയിരിയ്ക്കുകയാണ് ഭാവന.

പ്രജ്വല്‍ ദേവരാജാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീ നരസിംഹയാണ് ഇന്‍സ്പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത്. രഘു മുഖര്‍ജി, പ്രദീപ് എന്നിവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. വിക്യത് വി ആണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും പിന്നെ ശ്രീനിവാസനും: നിരവധി ഭാവങ്ങള്‍ രസകരമായി അനുകരിച്ച് പി സി ജോര്‍ജ്

അതേസമയം പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

Story highlights: Inspector Vikram Nannavale song