ഈ 5 ജ്യൂസുകള്‍ ബെസ്റ്റാണ് ചൂടുകാലത്തെ ക്ഷീണമകറ്റാന്‍

February 10, 2021
Juices for reducing tiredness in summer season

വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ചൂടും ഏറിവരികയാണ്. പലയിടങ്ങളിലും ചൂട് കനത്തുതുടങ്ങിയിരിയ്ക്കുന്നു. ചൂടുകാലത്ത് പെട്ടെന്ന് ക്ഷീണിക്കുന്നവരും തളര്‍ച്ച അനുഭവപ്പെടുന്നവരും നിരവധിയാണ്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്ന അറിവുണ്ടെങ്കിലും പലരും ഇതിന് തയാറാകാറില്ല. ചൂടുകാലത്തുണ്ടാകുന്ന ക്ഷാണത്തെ അകറ്റാന്‍ സഹായിക്കുന്ന ചില ജ്യൂസുകള്‍ പരിചയപ്പെടാം. അതേസമയം കൊവിഡ് 19 എന്ന മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജ്യൂസുകള്‍ എല്ലാം വീടുകളില്‍ തന്നെ തയാറാക്കി കുടിയ്ക്കുന്നതായിരിയ്ക്കും കൂടുതല്‍ നല്ലത്. വൃത്തിയോടെ തയാറാക്കാനും ശ്രദ്ധിക്കുക.

ഒന്ന്-ഇളനീര്‍ ജ്യൂസ്
നമ്മുടെ സംസ്ഥാനം അറിയപ്പെടുന്നതുപോലും കേരം തിങ്ങിയ നാടെന്നാണ്. കേരളത്തിന്റെ സ്വന്തം ഫലമാണ് കരിക്ക്. കരിക്ക് കൊണ്ടുള്ള വിവിധ വിഭവങ്ങളും സജീവമാണ്. ആന്റീ ഓക്സിഡന്റുകള്‍ ധാരളമടങ്ങിയിട്ടുണ്ട് കരിക്കിന്‍ ജ്യൂസില്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളവും ചൂടുകാലത്ത് നല്ലതുതന്നെ.

രണ്ട്- നെല്ലിക്ക ജ്യൂസ്
ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ നെല്ലിക്കയെക്കുറിച്ച് പൊതുവെ പറയാറ്. സംഗതി സത്യമാണ് കാഴ്ചയ്ക്ക് കുഞ്ഞനാണെങ്കിലും ഈ നെല്ലിക്ക അത്ര നിസാരക്കാരനല്ല. വിറ്റാമിന്‍ സി ധാരാളമുണ്ട് നെല്ലിക്കയില്‍. ദിവസേന ഒരു ഗ്ലാസ് നെല്ലിക്കാ ജ്യൂസ് പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൊടും ചൂടില്‍ ക്ഷീണം അകറ്റാന്‍ ് നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു.

മൂന്ന്-കാരറ്റ് ജ്യൂസ്
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കാരറ്റ് ജ്യൂസ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് കാരറ്റില്‍. പോഷക ഗുണത്തിനൊപ്പം പല രോഗങ്ങളെയും പ്രതിരോധിക്കാനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു. ചൂടുമൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ക്ഷീണത്തിന് ഉത്തമ പരിഹാരമാണ് കാരറ്റ് ജ്യൂസ്.

നാല്- പപ്പായ ജ്യൂസ്
സൗന്ദര്യകാര്യത്തില്‍ പപ്പായ പണ്ടുമുതല്‍ക്കെ മുന്നില്‍തന്നെയാണ്. ആരോഗ്യകാര്യത്തിലും പപ്പായയ്ക്കുള്ള ഗുണങ്ങള്‍ ചെറുതല്ല. പപ്പായയിലും ധാരളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചൂടുമുലം അനുഭവപ്പെടുന്ന ക്ഷീണത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ പപ്പായ ജ്യൂസ് ശീലമാക്കുന്നതും നല്ലതാണ്. ധാരാളം ഫൈബറുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

വാട്ടര്‍ കണ്ടെന്റ് ധാരാളമടങ്ങിയിട്ടുണ്ട് തണ്ണിമത്തനില്‍. അതുപോലെതന്നെ ആന്റി ഓക്‌സിഡന്റുകളും. ചൂടുകാലത്ത് അനുഭവപ്പെടുന്ന ക്ഷീണത്തിന് മികച്ച പരിഹാരമാണ് തണ്ണിമത്തന്‍ ജ്യൂസ്.

Story highlights: Juices for reducing tiredness in summer season