ചായയും കാപ്പിയും ഒഴിവാക്കാം; വേനലിന്റെ ചൂടേറുമ്പോൾ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയാം…

March 5, 2023
summer season food

വേനലിന്റെ ചൂട് അസഹ്യമായി കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ താപതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. സൂര്യതാപം ഏല്‍ക്കാതിരിക്കാനും നിര്‍ജലീകരണം ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് കുറച്ചും കുട ഉപയോഗിച്ചും ധാരാളം വെള്ളം കുടിച്ചും ഒരു പരിധിവരെ സുരക്ഷിതരാകാം. (Food to be avoided during summer heat)

എന്നാൽ ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ട് വന്നാൽ മാത്രമേ കടുത്ത ചൂടിനെ നേരിടാൻ കഴിയൂ എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അറിയേണ്ടതുണ്ട്. ഇടയ്ക്കിടെ ശുദ്ധമായ ജലം, നാരങ്ങാവെള്ളം, ഒആര്‍എസ് ലായനികള്‍, ജ്യൂസുകള്‍, ലസി, സംഭാരം മുതലായ കുടിക്കാം. ഇത്തരം പാനീയങ്ങളില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കും. ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.

Read More: അസഹനീയമായ പകൽച്ചൂട് ചെറുക്കാൻ തണ്ണിമത്തൻ കൊണ്ടൊരു ഉന്മേഷദായകമായ പാനീയം..

അതേ സമയം ചായ. കാപ്പി, മദ്യം, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഉപേക്ഷിക്കേണ്ടതുണ്ട്. പ്രൊട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ ഇവ നിര്‍ജലീകരണത്തിന് കാരണമാകും. ശരീര താപനില കുറയ്ക്കുന്നതിനായി നാരങ്ങാ വെള്ളം, തേങ്ങാവെള്ളം, സംഭാരം എന്നിവ ഇടയ്ക്കിടെ കുടിക്കണം. ഭക്ഷണത്തിനൊപ്പം പഴങ്ങളും അരിഞ്ഞ പച്ചക്കറികളും കഴിക്കുന്നതും നല്ലതാണ്.

Story Highlights: Food to be avoided during summer heat