വെറും ദോശയല്ല ഇത് നല്ല ചൂട് പറക്കും ദോശ: വൈറല്‍ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെ

February 17, 2021
Mumbai Man's 'Flying Dosa'

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ ഓരോ ദിവസവും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. സോഷ്യല്‍മീഡിയയിലെ രുചിയിടങ്ങളില്‍ നിറയുകയാണ് ഒരു വീഡിയോ.

ഒരു പറക്കും ദോശയാണ് ഈ വീഡിയോയില്‍. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുമെങ്കിലും ഈ വീഡിയോ അതിശയിപ്പിക്കുന്നു. മുംബൈയിലെ മംഗള്‍ദാസ് മാര്‍ക്കറ്റിലെ ഒരു ദോശക്കടക്കാരന്റെ മികവാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. ദശലക്ഷക്കണക്കിന് ആളുകള്‍ ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.

Read more: ‘ഇരട്ടകളാണ് സാറേ ഇവിടുത്തെ മെയിന്‍’; ഇതാണ് ഇരട്ടകളുടെ നാട്

ചൂട് ദോശയില്‍ മസാലയും മറ്റ് വെജിറ്റബിള്‍സുമൊക്കെയിട്ട് മടക്കിയ ശേഷം അത് പ്ലേറ്റിലേയ്ക്ക് വീഴുത്തുന്നതിലാണ് കൗതുകം. അല്‍പം അകെലെയായി ഒരാള്‍ പ്ലേറ്റുമായി നില്‍പ്പുണ്ട്. ആ പ്ലേറ്റിലേയ്ക്ക് ദോശ എറിഞ്ഞിടുന്നു. അതും ഒന്നു നോക്കുക പോലും ചെയ്യാതെ. വളരെ ഉയരത്തില്‍ പൊങ്ങിയ ശേഷം ദോശ കൃത്യമായി പ്ലേറ്റിലേയ്ക്ക് തന്നെ വന്നു വീഴുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വൈറലായിരിക്കുകയാണ് ഈ പറക്കും ദോശയുടെ വീഡിയോ.

Story highlights: Mumbai Man’s ‘Flying Dosa’