മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍-ല്‍ പ്രധാന കഥാപാത്രമായി നിമിഷ സജയനും

February 17, 2021
Nimisha Sajayan in One Movie

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് വണ്‍. പ്രഖ്യാപനം മുതല്‍ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ശ്രദ്ധ നേടുകയും ചെയ്തു. ഈ സിനിമയ്ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.

അഭിനയമികവുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം നിമിഷ സജയനും പ്രത്യക്ഷപ്പെടുന്ന പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. നിമിഷ സജയന്റെ കഥാപാത്രത്തെ ആശ്വസിപ്പിയ്ക്കുന്ന മമ്മൂട്ടി കഥാപാത്രമാണ് പോസ്റ്ററില്‍.

അതേസമയം ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘വണ്‍’, നിര്‍മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര്‍ ആണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജുമാണ് സിനിമയുടെ കോപ്രൊഡ്യൂസേഴ്‌സ്. ‘വണ്‍’ എന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read more: അന്ന് അച്ഛനെ പാട്ടിലൂടെ കരയിച്ച ആ മകളാണ് പാട്ടുവേദിയിലെ മിടുക്കി വൈഗാലക്ഷ്മി- ഹൃദയം തൊടുന്ന വീഡിയോ

രമേഷ് പിഷാരടി സംവിധാനം നിര്‍വഹിച്ച ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വണ്‍’. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്, മുരളി ഗോപി, സിദ്ദിഖ്, മാത്യു തോമസ്, സലീം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, പി ബാലചന്ദ്രന്‍, കൃഷ്ണകുമാര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Story highlights: Nimisha Sajayan in One Movie