നാടേ, നാട്ടാരേ… റാപ്പ് സോങ്ങിന്റെ അകമ്പടിയില്‍ ‘ഓപ്പറേഷന്‍ ജാവ’യുടെ മേക്കിങ് വീഡിയോ

February 14, 2021
Operation Java making video

നിരവധി താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ഓപ്പറേഷന്‍ ജാവ. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം.

നാടേ നാട്ടാരേ എന്നു തുടങ്ങുന്ന റാപ്പ് സോങ് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പാട്ടില്‍ ഇടം നേടിയിട്ടുണ്ട്. തിരുമാലി, ഫെജോ, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് റാപ്പ് സോങ്ങിന്റെ ആലാപനം. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്‍രം സംഗീത സംവിധായകന്‍.

Read more: നിറചിരിയോടെ ജൂനിയിര്‍ ചീരു; ആദ്യമായി മകനെ പരിചയപ്പെടുത്തി മേഘ്‌ന

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത്, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, മാത്യൂസ് തോമസ്, ധന്യ അനന്യ, മമിത ബൈജു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വാതനായ തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വി സിനിമാസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന പല കേസുകളേയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഏകദേശം ചിത്രത്തിനുവേണ്ടി ഒരു വര്‍ഷക്കാലം ഗവേഷണവും നടത്തി. കേരളാ പൊലീസിന്റെ കുറ്റാന്വേഷണ രീതികളും ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Story highlights:  Operation Java making video