‘ബിടെക് പഠിച്ചെടുക്കാനേ, ഭയങ്കര ബുദ്ധിയുള്ളോർക്കേ പറ്റൂ’- ‘ഓപ്പറേഷൻ ജാവ’ ട്രെയ്‌ലർ എത്തി

February 1, 2021

പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷങ്ങൾ പങ്കുവെച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത്, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, മാത്യൂസ് തോമസ്, ധന്യ അനന്യ, മമിത ബൈജു തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ.

പൊലീസുകാരുടെ ജീവിതം പറയുന്ന നിരവധി ചിത്രങ്ങൾ ഇതിന് മുൻപും ഒരുക്കിയിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഈ ചിത്രം എന്നാണ് സൂചന. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന പല കേസുകളേയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഏകദേശം ചിത്രത്തിനുവേണ്ടി ഒരു വര്‍ഷക്കാലം ഗവേഷണവും നടത്തി. കേരളാ പൊലീസിന്റെ കുറ്റാന്വേഷണ രീതികളും ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Read More: ‘ദി പ്രീസ്റ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു- മാർച്ച് നാലിന് തിയേറ്ററുകളിൽ

വി സിനിമാസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫായിസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു. ജോയ് പോളിന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍.

Story highlights- operation java trailer