‘ഈ ചിത്രങ്ങൾ എന്റെ ഏതെല്ലാം സിനിമകളിൽ നിന്നുള്ളതാണ്?’- ആരാധകൻ അയച്ച ചിത്രങ്ങൾ പങ്കുവെച്ച് സുഹാസിനി

തെന്നിന്ത്യൻ സിനിമാലോകത്ത് അഭിനേത്രിയും സംവിധായികയുമായി ശ്രദ്ധനേടിയ താരമാണ് സുഹാസിനി. പ്രമുഖ അഭിനേതാവ് ചാരുഹാസന്റെ മകളായ സുഹാസിനി, നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതം തുടങ്ങുന്നത്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ സുഹാസിനി വേഷമിട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് സുഹാസിനി അഭിനയിച്ചത്.
ഇന്നും ഒട്ടേറെ ആരാധകരുള്ള താരമായ സുഹാസിനി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, അയർലണ്ടിൽ നിന്നും ഒരു ആരാധകൻ അയച്ചുകൊടുത്ത കൊളാഷ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സുഹാസിനി. നടിയുടെ വിവിധ സിനിമകളിൽ നിന്നുമുള്ള ചിത്രങ്ങളാണ് കൊളാഷിൽ ഉള്ളത്. ഓരോ ചിത്രങ്ങളും ഏത് സിനിമയിൽ നിന്നുള്ളതാണെന്ന് സുഹാസിനി ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.
‘അയർലണ്ടിൽ നിന്നുള്ള ഒരാൾ അയച്ച ചിത്രങ്ങളാണ്. ആദ്യത്തെ സിംഗിൾ ഫോട്ടോ എന്റെ ആദ്യ കന്നഡ ചിത്രമായ ബെങ്കിയല്ലിയിൽ നിന്നുള്ളതാണ്. അവസാന കൊളാഷ് മലയാള സിനിമയായ സമൂഹത്തിൽ നിന്നുള്ളതാണ്. ആദ്യത്തെ കൊളാഷ് എന്താണെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഊഹ കച്ചവടം എന്ന സിനിമയാണോ എന്നാണ് സംശയം.’- സുഹാസിനിയുടെ വാക്കുകൾ.
Read More: ആധാർ കാർഡിന്റെ രൂപത്തിൽ സ്റ്റൈലൻ ഫുഡ് കാർഡ്- ശ്രദ്ധനേടി കൊൽക്കത്തയിലെ കല്യാണം
പ്രമുഖ തമിഴ് സംവിധായകനായ മണിരത്നത്തെ വിവാഹം കഴിച്ച സുഹാസിനി അഭിനയത്തേക്കാളേറെ സിനിമയുടെ മറ്റു മേഖലകളിലും ശ്രദ്ധചെലുത്തി.ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ഇന്ദിരയുടെ തിരക്കഥ സുഹാസിനി തന്നെയാണ് എഴുതിയത്. അടുത്തിടെ, പുത്തൻ പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിൽ സുഹാസിനി ഒരുക്കിയ കോഫീ എനിവൺ എന്ന ഹ്രസ്വ ചിത്രം വളരെയധികം ശ്രദ്ധനേടിയിരുന്നു.
Story highlights- suhasini instagram post