lakshya

‘സൂപ്പർ ശരണ്യ’ക്ക് തുടക്കമായി; പൂജ ചിത്രങ്ങൾ പങ്കുവെച്ച് അനശ്വര രാജൻ

February 11, 2021

‘തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യ’. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിന് തുടക്കമായി. പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ അനശ്വര സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അർജുൻ അശോകനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ഡിനോയ് പൗലോസും ഗിരീഷ് എഡിയും ചേർന്ന് രചിച്ച തണ്ണീർമത്തൻ ദിനങ്ങൾ പ്ലാൻ ജെ സ്റ്റുഡിയോയും, ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചത്.’ സൂപ്പർ ശരണ്യ’ക്ക് വേണ്ടി ഗിരീഷ് എ ഡിയും ഷെബിൻ ബേക്കർ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുകയാണ്.

കൊച്ചു സിനിമയുടെ വലിയ വിജയമായിരുന്നു തണ്ണീർമത്തൻ ദിനങ്ങളിലൂടെ കേരളം സാക്ഷ്യം വഹിച്ചത്. ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും. തണ്ണീർമത്തൻ ദിനങ്ങളിലും അനശ്വര രാജനായിരുന്നു നായിക.

Read More: സംസ്ഥാനത്ത് ഇന്ന് 5281 പേർക്ക് കൊവിഡ്; 5692 പേർക്ക് രോഗമുക്തി

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് അനശ്വരയെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്. ആദ്യരാത്രി, വാങ്ക് എന്നീ ചിത്രങ്ങളിലൂടെയും അനശ്വര ശ്രദ്ധ നേടി. മലയാള സിനിമകളുടെ വിജയത്തോടെ തമിഴകത്തേക്കും ചുവടുവെച്ചിരിക്കുകയാണ് അനശ്വര.

Story highlights- super saranya pooja photos