മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു
മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇളയദളപതി വിജയ്യും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നുവെന്ന് സൂചന. പുതിയ കഥയുമായ് ലോകേഷ് കനകരാജ് വിജയ്യെ കണ്ടുവെന്നും വിജയ് ചിത്രത്തിനായി സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വിജയ് നായകനാകുന്ന 66 -മത്തെ ചിത്രമായിരിക്കും ഇത്.
‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ മികച്ച സ്വീകാര്യത നേടിയിരുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയ്ക്ക് ശേഷം തമിഴ് സിനിമ മേഖലയെ കൈപിടിച്ചുയർത്തിയ ചിത്രം കൂടിയായിരുന്നു മാസ്റ്റർ. ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തിയ ചിത്രമാണ് മാസ്റ്റർ. മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കിയത്.
Read also:‘എന്തൊക്കെ പറഞ്ഞാലും ജോര്‍ജ്ജുകുട്ടി ആള് മിടുക്കനാ’: ദൃശ്യം 2 വീഡിയോ
ജോണ്‍ ദുരൈ എന്ന ജെഡിയെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിയ്ക്കുന്നത്. ഭവാനി എന്ന വില്ലന്‍ കഥാപാത്രത്തെ വിജയ് സേതുപതിയും അവതരിപ്പിയ്ക്കുന്നു. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കുട്ടികളെ പരിശീലിപ്പിക്കാനായി എത്തുന്ന ജെഡിയും പാഠശാലയിലെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭവാനിയും തമ്മിലുള്ള പോരാട്ടവും ഒടുവില്‍ തിന്മയം ചെറുത്ത് നന്മ കൈവരിക്കുന്ന വിജയവുമൊക്കെയാണ് മാസ്റ്ററിന്റെ കഥാപശ്ചാത്തലം. ഒപ്പം ബന്ധങ്ങളുടെ ആഴവും പ്രണയത്തിന്റെ അലങ്കാരവുമെല്ലാം ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
Story Highlights:Thalapathy Vijay to reunite with Lokesh Kanagaraj for his 66th movie