അമിതമായാല്‍ ഈ ഭക്ഷണങ്ങള്‍ ഹൃദ്-രോഗത്തിനും കാരണമാകും
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യകാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കുകയും വേണം. പ്രായഭേദമന്യേ ഇക്കാലത്ത് പലരേയും ഹൃദ്-രോഗങ്ങള്‍ അലട്ടാറുണ്ട്. വ്യായാമക്കുറവും ഫാസ്റ്റ്ഫുഡുകളുടെ അമിതമായ ഉപയോഗവുമെല്ലാം ഹൃദ് രോഗത്തിന് കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ഹൃദ്-രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
ഫ്രൈഡ് ചിക്കന്‍ പോലുള്ള വിഭവങ്ങള്‍ കൂടുതലായി കഴിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നു. എന്നാല്‍ ചിക്കന്‍ ഗ്രില്‍ ചെയ്ത് കഴിയ്ക്കുന്നത് നല്ലതാണ്. ഫ്രൈഡ് ചിക്കനില്‍ ഗ്രില്‍ഡ് ചിക്കനേക്കാള്‍ അധികമായി കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷകരമാണ്.
ബേക്കറി ഉല്പന്നങ്ങളും സ്ഥിരമായി കഴിയ്ക്കുന്നത് ഹൃദ്- രോഗ സാധ്യത വര്‍ധിപ്പിയ്ക്കുന്നു. അമിതമായ അളവില്‍ മധുരപലഹാരങ്ങള്‍ കഴിയ്ക്കുന്നവരിലും ഹൃദ്-രോഗ സാധ്യത കൂടുതലാണ്. ഫ്രഞ്ച് ഫ്രൈസും നിയന്ത്രിയ്ക്കുന്നതാണ് ആരോഗ്യകരം. ഇവയിലും കൊഴുപ്പ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു.
കൊഴുപ്പും കൃത്രിമ മധുരവും ധാരാളമായി അടങ്ങിയിട്ടുള്ള ഐസ്ക്രീമിന്റെ അമിതമായ ഉപയോഗവും ഹൃദ്-രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിയ്ക്കുന്നു. വിവിവിധ നിറങ്ങളില്‍ മധുരം ഏറെയുള്ള മിഠായികളുടെ അമിതമായ ഉപയോഗകവും ഹൃദ്- രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിയ്ക്കും. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണങ്ങളെല്ലാം സ്ഥിരമായി കഴിയ്ക്കുന്നത് ആരോഗ്യകരമല്ല.
Story highlights: Worst foods for heart