അന്നും ഇന്നും മാറ്റമില്ലാതെ; പത്താം ക്ലാസ്സിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് പ്രിയനായിക

March 20, 2021

ലോക്ക് ഡൗൺ കാലത്ത് പഴയകാല ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു സിനിമാ താരങ്ങൾ. കുട്ടിക്കാലവും കൗമാരകാലവുമെല്ലാം ചിത്രങ്ങളിലൂടെ ഒട്ടേറെ താരങ്ങൾ പങ്കുവെച്ചു. ഇപ്പോഴിതാ, തന്റെ പത്താം ക്ലാസ് ചിത്രം പങ്കുവയ്ക്കുകയാണ് നടി അനു സിതാര. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ പത്താം ക്ലാസ്സുകാരിക്ക് ഇന്നും മാറ്റമൊന്നുമില്ലെന്നാണ് ആരാധകർ പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരങ്ങളിൽ ഒരാളാണ് അനു സിതാര. ലോക്ക് ഡൗൺ സമയത്താണ് താരം സോഷ്യൽ ലോകത്തെ നിറസാന്നിധ്യമായി മാറിയത്. യുട്യൂബ് ചാനലിലൂടെയും ഇൻസ്റാഗ്രാമിലൂടെയുമാണ് അനു സിനിമ- കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും അനു സിതാര സഹോദരിക്കൊപ്പം നൃത്ത വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

Read More: ‘മിന്നൽ മുരളി’ ഓണത്തിന് തിയേറ്ററുകളിൽ; മോഷൻ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

അതേസമയം, ‘അനുരാധ Crime No.59/2019’ എന്ന ചിത്രത്തിലാണ് അനു സിതാര അടുത്തതായി വേഷമിടുന്നത്. ഇന്ദ്രജിത്തും അനു സിതാരയും ഒന്നിക്കുന്ന ചിത്രമാണ് അനുരാധ Crime No.59/2019′. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടെതാണ്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story highlights- anusithara school photo