സൗഹൃദവും ആക്ഷനും നിറച്ച് ‘ഫ്രണ്ട്ഷിപ്പ്’; ശ്രദ്ധനേടി ഭാജി നായകനാകുന്ന ചിത്രത്തിന്റെ ടീസർ

March 3, 2021
Harbhajan Singh Friendship teaser

ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ചലച്ചിത്രതാരം എന്ന നിലയിലും ഇപ്പോൾ ശ്രദ്ധേയനാണ്. ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമായ ഹർഭജൻ സിങ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ‘ഫ്രണ്ട്ഷിപ്പ്’. 2020- ൽ പ്രദർശനത്തിനെത്തും എന്ന് പറഞ്ഞ ചിത്രം കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോകുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഏതാനും മികച്ച രംഗങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ഹർഭജൻ തന്നെയാണ് ടീസറിലെ മുഖ്യ ആകർഷണവും. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന വിഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്താരം അർജ്ജുനും ലോസ്‍ലിയയും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജോണ് പോൾ രാജ്, ഷാം സൂര്യ എന്നിവർ ചേർന്നാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Read also:കേൾവിക്കുറവ് നിസ്സാരമായി കാണരുത്; 2050 ആകുമ്പോഴേക്കും നാലിൽ ഒരാൾക്ക് കേൾവിസംബന്ധമായ രോഗങ്ങൾ-ലോകാരോഗ്യസംഘടന

അതേസമയം ഏതാനും ബോളിവുഡ്, പഞ്ചാബി സിനിമകളില്‍ ഹർഭജൻ സിങ് ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഹർഭജൻ സിങ് അഭിനയിക്കുന്ന തമിഴ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹർഭജൻ സിങ്. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഭാജി എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ‘ദ ടർബനേറ്റർ’ എന്നാണ് വിശേഷിപ്പിക്കുന്നത്.

Story Highlights: Harbhajan Singh Friendship teaser