ദേ ഇതാണ് ഏറ്റവും ‘ധൈര്യശാലിയായ കോഴി’; നടന്നത് ഭീമന്‍ മുതലയുടെ തലയ്ക്ക് മുകളിലൂടെ: വൈറല്‍ കാഴ്ച

March 30, 2021
Hen walking through Crocodiles head

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. പ്രായഭേദമന്യേ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണവും പ്രതിദിനം വര്‍ധിച്ചുവരുന്നു. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം കാഴ്ചകള്‍ വളരെ വേഗത്തിലാണ് വൈറലാകുന്നതും.

ശ്രദ്ധ നേടുകയാണ് സൈബര്‍ ഇടങ്ങളിലെ ചെറിയൊരു വൈറല്‍ കാഴ്ച. മുതലയുടെ പുറത്തുകൂടി നടക്കുന്ന ഒരു കോഴിയുടേതാണ് ഈ വിഡിയോ. തീരത്തോട് ചേര്‍ന്ന് കിടക്കുന്ന മുതലയുടെ പുറത്ത് കയറി ഒടുവില്‍ തലയിലൂടെ തന്നെ ഇറങ്ങി വരുന്ന കോഴിയെ വിഡിയോയില്‍ കാണാം.

Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

മുന്‍പ് പുറത്തിറങ്ങിയതാണ് ഈ വിഡിയോ. എങ്കിലും ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്ര ട്വീറ്റ് ചെയ്തതോടെ വിഡിയോ വീണ്ടും വൈറലായി. അതേസമയം മുതലയുടെ തലയില്‍ നിന്നും കോഴി താഴെയിറങ്ങിയപ്പോള്‍ മുതല വായ് പൊളിക്കുന്നുണ്ട്. ഈ സമയം കോഴി കുതറിമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്തായാലും ധൈര്യശാലിയായ ഈ കോഴിയുടെ ദൃശ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ചിരി നിറയ്ക്കുന്നു.

Story highlights: Hen walking through Crocodiles head