ചൂണ്ടയില്‍ മീന്‍ കൊത്തുന്നതും കാത്ത് ഫഹദ് ഫാസില്‍; ശ്രദ്ധ നേടി ‘ജോജി’ ടീസര്‍

March 31, 2021
Joji Official Teaser

ഒരു നോട്ടം കൊണ്ടുപോലും അഭിനയ വിസ്മയമൊരുക്കുന്ന ചലച്ചിത്ര താരമാണ് ഫഹദ് ഫാസില്‍. ഓരോ കഥാപാത്രങ്ങളെയും പരിപൂര്‍ണതയിലെത്തിച്ച് താരം ചലച്ചിത്രലോകത്ത് കൈയടി നേടുന്നു. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ജോജി. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അതേസമയം ഏപ്രില്‍ ഏഴ് ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

ദിലീഷ് പോത്തനാണ് ജോജിയുടെ സംവിധായകന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജോജിക്കുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഇക്കാര്യം ശരിവയ്ക്കുന്നു.

Read more: വണ്‍ സിനിമയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ; ശ്രദ്ധ നേടി മേക്കിങ് വിഡിയോ

ശ്യാം പുഷ്‌കരണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Joji Official Teaser