ചലച്ചിത്രമേളകളിൽ തിളങ്ങിയ കനി കുസൃതി ചിത്രം ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്

March 18, 2021
kani kusruthi starring biriyani release date declared

നിരവധി ചലച്ചിത്രമേഖലകളിൽ തിളങ്ങിയ ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്. മാർച്ച് 26 നാണ് സജിൻ സാബു സംവിധാനം നിർവഹിച്ച ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളികളുടെ പ്രിയതാരം കനി കുസൃതി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ബിരിയാണി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുന്ന സംസ്ഥാന അവാർഡും കനി കുസൃതിയെത്തേടിയെത്തുന്നു.

ബിരിയാണി പറയുന്നത്, കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായ ഉണ്ടാകുന്ന സംഭവങ്ങളാണ്. ഇവിടെ നിന്നും നാട് വിടേണ്ടി വരുന്നതും ആ യാത്രയിൽ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കനി കുസൃതിയും ശൈലജ ജലയുമാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നത്. സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അടുത്തിടെ അന്തരിച്ച നടൻ അനില്‍ നെടുമങ്ങാടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read also: മനോഹര നൃത്തച്ചുവടുകളുമായെത്തി സൈബർ ഇടങ്ങൾ കീഴടക്കിയ കൊച്ചുമിടുക്കി ഇനി പൃഥ്വിരാജിന്റെ മകൾ…

സംവിധായകൻ സജിന്‍ ബാബുവാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കാര്‍ത്തിക് മുത്തുകുമാറാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും നിര്‍വഹിക്കുന്നു.

Story Highlights: kani kusruthi starring biriyani release date declared