കഥാപാത്രങ്ങൾക്കായി എന്തു സാഹസവും ചെയ്യും, ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്’- ടൊവിനോ തോമസിനെ കുറിച്ച് ഹരീഷ് പേരാടി

October 8, 2020

ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയത് സിനിമാപ്രേമികൾക്ക് വലിയ ദുഃഖമാണ് സമ്മാനിച്ചത്. ആരാധകരും സഹപ്രവർത്തകരുമെല്ലാം ചികിത്സയിൽ തുടരുന്ന താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. കള എന്ന ചിത്രത്തിനായുള്ള സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് താരത്തിന് ‘കള’ എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പരിക്ക് പറ്റിയത്. ഇപ്പോഴിതാ, ടൊവിനോയുടെ ആത്മസമർപ്പണത്തെ കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് നടൻ ടൊവിനോ തോമസ്.

ഹരീഷ് പേരാടിയുടെ കുറിപ്പ്;

വലിയ സങ്കടമുള്ള ദിവസമാണിന്ന് …മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്..കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും…സംഘട്ടന രംഗങ്ങളിൽ അത് അങ്ങേയറ്റമാണ്…ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്..കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നിൽക്കുന്ന ഒറ്റ ഷോട്ടിൽ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രീകരണം…എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്പോൾ കാക്കശങ്കരന്റെ സംഘട്ടനങ്ങൾ കാണാൻ ടിവിയുടെ മുന്നിൽ കാത്തിരിക്കുന്നത്…എന്റെ ടൊവി മുത്ത് ഇനിയും സിനിമകളിൽ പൂർവ്വാധികം ശകതിയോടെ വന്ന് തകർക്കും എന്നെനിക്കുറപ്പാണ്…കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്..മനുഷ്യനാണ്..നിങ്ങളുടെ പ്രാർത്ഥനകളിൽ …നൻമകളിൽ ഇന്ന് അവനേയും ഉൾപ്പെടുത്തുക..

Read More: ചിത്രീകരണത്തിനിടയിൽ ടൊവിനോ തോമസിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച താരം ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐ സി യുവിൽ നിരീക്ഷണത്തിലാണ്.ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയത് സിനിമാപ്രേമികൾക്ക് വലിയ ദുഃഖമാണ് സമ്മാനിച്ചത്. ആരാധകരും സഹപ്രവർത്തകരുമെല്ലാം ചികിത്സയിൽ തുടരുന്ന താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

Story highlights- hareesh peradi about tovino thomas