ചിത്രീകരണത്തിനിടയിൽ ടൊവിനോ തോമസിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

October 7, 2020

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ടൊവിനോ തോമസിന് പരിക്കേറ്റു. ‘കള’ എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പരിക്ക് പറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച താരം ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐ സി യുവിൽ നിരീക്ഷണത്തിലാണ്.

കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പിറവത്താണ് നടന്നിരുന്നത്. ഇവിടെവെച്ചാണ് സംഘട്ടന രംഗത്തിനിടെ പരിക്ക് പറ്റിയത്. വയറിനു പരിക്കേറ്റതായാണ് സൂചന. കടുത്ത വയറുവേദനയെ തുടർന്നാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്.

‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കള’. ചിത്രത്തിന്റെ ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്

Story highlights- actor tovino thomas hospitalized