വാട്‌സ്ആപ്പിലൂടെ ഈസിയായി ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കി KENME online English

March 25, 2021
KENME online English

മലയാളമാണ് നമ്മുടെ മാതൃഭാഷയെങ്കിലും ഇംഗ്ലീഷ് ഭാഷയ്ക്കുള്ള പ്രാധാന്യവും ചെറുതല്ല. ജോലി, ഇന്റര്‍വ്യൂ തുടങ്ങിയ പലതരം ആവശ്യങ്ങള്‍ക്കായും നാം ഇംഗ്ലീഷ് ഭാഷ പഠിയ്ക്കാന്‍ ആഗ്രഹിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇംഗ്ലീഷ് പഠനം അല്‍പം പ്രയാസമേറിയതാണ് എന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇനി ഈസിയായി ഇംഗ്ലീഷ് പഠിയ്ക്കാം.

കേള്‍ക്കുമ്പോള്‍ അതിശയിച്ച് നെറ്റി ചുളിക്കേണ്ട. സംഗതി സത്യംതന്നെയാണ് വാട്‌സ്ആപ്പിലൂടെ ഇനി ഇംഗ്ലീഷും പഠിയ്ക്കാം. ഇതിന് അവസരമൊരുക്കുകയാണ് KENME online English. ജനപ്രിയ ആപ്ലിക്കേഷനായതുകൊണ്ടുതന്നെ വാട്‌സ്ആപ്പ് ദിവസവും മിക്കവരും ഉപയോഗിക്കാറുണ്ട്. KENME online English ന്റെ സഹായത്തോടെ ഇനി വാട്‌സ്ആപ്പ് ഉപയോഗവും ഫലപ്രദമാക്കാം.

ഏത് പ്രായക്കാര്‍ക്കും എവിടെയിരുന്നും ഇംഗ്ലീഷ് പഠനം സാധ്യമാക്കാം എന്നതാണ് KENME online English ഏറ്റവും പ്രധാന ആകര്‍ഷണം. മാത്രമല്ല ഓരോരുത്തരുടേയും ഇംഗ്ലീഷിലുള്ള പ്രാവീണ്യം കണക്കിലെടുത്താണ് KENME online English പരിശീലനം നല്‍കുന്നത്. അതുകൊണ്ടുതന്നെ തീരെ ആത്മവിശ്വാസമില്ലാത്തവര്‍ക്ക് പോലും ധൈര്യമായി ഇംഗ്ലീഷ് സംസാരിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങുന്നു.

Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകള്‍ക്ക് പുറമെ സംശയങ്ങള്‍ തീര്‍ക്കാനും സൃത്യമായ ആശയവിനിമയം നടത്താനും സാധിക്കും. അതോടൊപ്പം നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കോഴ്‌സിലുടനീളം ഒരു പേഴ്സണല്‍ ട്രെയ്നറേയും ലഭിയ്ക്കുന്നു. ഇതിനുപുറമെ ഏതെങ്കിലും ക്ലാസ് നഷ്ടമായാല്‍ സൗകര്യമനുസരിച്ച് വീണ്ടും അറ്റന്‍ഡ് ചെയ്യാനുള്ള അവസരവുമുണ്ട്.

അതേസമയം മലയാളികളുടെ പ്രിയ താരം ഉര്‍വശി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുകയാണ് അതും KENME online English ന് വേണ്ടി. സത്യന്‍ അന്തിക്കാട് ചിത്രം ”അച്ചുവിന്റെ അമ്മ” എന്ന സിനിമയെ ആസ്പദമാക്കിയാണ് പരസ്യവിഡിയോ ഒരുക്കിയിരിക്കുന്നത്. നിരഞ്ജനയാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളിയാണ് KENME ക്ക് വേണ്ടി ഈ പരസ്യചിത്രം നിര്‍മിച്ചിരിക്കുന്നത്. മലപ്പുറം വണ്ടൂരില്‍ നിന്നും സുഹൃത്തുക്കളായ ഷിബില്‍, അന്‍ഷിഫ്, ജുനൈദ്, ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് KENME online English സംരംഭത്തിന് രൂപം നല്‍കിയിരിക്കുന്നത്.

Story highlights: KENME online English