ബുദ്ധിയും കരുത്തും കൈമുതലാക്കിയ പെൺകുരുന്നുകൾ മാറ്റുരയ്ക്കുന്ന അത്ഭുതവേദി; ‘മിടുമിടുക്കി’ നാളെ മുതൽ ഫ്‌ളവേഴ്സിൽ

March 5, 2021
Midumidukki starts from tomorrow

സംഗീതത്തിനും നൃത്തത്തിനുമപ്പുറം ബുദ്ധിയും കരുത്തും ലക്ഷ്യവും കൈമുതലാക്കിയ ഒരു കൂട്ടം പെൺകുരുന്നുകൾ മാറ്റുരക്കുന്ന വേദിയാണ് മിടുമിടുക്കി. നാളെ (മാർച്ച്- 6) രാത്രി 9:30 മുതലാണ് ഫ്‌ളവേഴ്സ് ടിവിയിലൂടെ മിടുമിടുക്കികൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

പ്രായത്തിന്റെ പരിമിതികള്‍ക്കപ്പുറം പ്രതിഭാസമായി മാറിയ പെണ്‍ പ്രതിഭകള്‍ അപൂര്‍വ കഴിവുകള്‍ക്കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ് ഈ പരിപാടിയിലൂടെ. 12 വയസിന് താഴെയുള്ള കുട്ടികളാണ് മിടുമിടുക്കിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വൈവിധ്യമാർന്ന കഴിവുകളും അഭിരുചിയുമുള്ള പെൺകുരുന്നുകളെ കണ്ടെത്തി പ്രേക്ഷർക്ക് മുന്നിൽ എത്തിക്കുകയാണ് ഈ വേദി. തികച്ചും റിയലായ ഒരു റിയാലറ്റി ഷോയാണ് ഫ്‌ളവേഴ്‌സില്‍ നാളെ മുതൽ ആരംഭിയ്ക്കുന്ന മിടുമിടുക്കി.

Read also: കളർ ചോക്കും കരിപച്ചിലയുംകൊണ്ട് മതിലുകളിൽ മനോഹര ചിത്രങ്ങൾ വിരിയിച്ച അത്ഭുതകലാകാരൻ സദാനന്ദൻ…

ലോകമലയാളികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുന്ന ഫ്‌ളവേഴ്സ് ടിവി ഒരുക്കുന്ന പുതിയ പരിപാടിക്കായി കാത്തിരിക്കാം.

Story Highlights: Midumidukki starts from tomorrow