റാസ്പുടിന്‍ ഗാനത്തിന് നടന്‍ സത്യന്‍ ചുവടുവെച്ചാല്‍ ദാ ഇങ്ങനെയിരിക്കും: വൈറല്‍ വിഡിയോ

April 25, 2021
Actor Sathyan version of Rasputin dance Flowers Star Magic

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ റാസ്പുടിന്‍ തരംഗമാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ചേര്‍ന്ന് റാസ്പുടിന് ഗാനത്തിന് ചെയ്ത നൃത്തം വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നിരവധിപ്പേര്‍ ചലഞ്ചായി ഏറ്റെടുത്തുകൊണ്ട് ഈ നൃത്തം അനുകരിക്കുകയും ചെയ്തു.

ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലും റാസ്പുടിന്‍ തരംഗംതീര്‍ത്തു. നവീനും ജാനകിയും അടുത്തിടെ സ്റ്റാര്‍ മാജിക്കില്‍ അതിഥികളായെത്തിയിരുന്നു. ഇരുവരും നൃത്തം ചെയ്യുകയും ചെയ്തു. എന്നാല്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ‘റാസ്പുടിന്‍ ഗാനത്തിന് നൃത്തം ചെയ്യുന്ന നടന്‍ സത്യന്’ ഒരുക്കിയ ഒരു അനുകരണം. ബനു അടിമാലിയാണ് ഗംഭീര പ്രകടനത്തിലൂടെ കൈയടി നേടുന്നത്.

Read more: കുമാരി യുഡിസിയുടെ ആ പ്രാര്‍ത്ഥന 30 വര്‍ഷങ്ങള്‍ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

അതേസമയം ബോണി എം എന്ന സംഗീത ഗ്രൂപ്പ് പാടി ഹിറ്റാക്കിയതാണ് റാ റാ റാസ്പുടിന്‍ എന്ന ഗാനം. ജാനകിയുടേയും നവീന്റേയും നൃത്തത്തിലൂടെ മലയാളികള്‍ക്കിടയിലും ഈ ഗാനം മികച്ച സ്വീകാര്യത നേടി. റഷ്യയിലെ സാര്‍ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനം എന്ന് റാസ്പുടിന്‍ ഗാനത്തെ വിശേഷിപ്പിക്കാം.

Story highlights: Actor Sathyan version of Rasputin dance Flowers Star Magic