‘സ്വയം മറന്നുവോ….’; രസികന്‍ കൗണ്ടറുകള്‍ക്കൊപ്പം ബൈജു സന്തോഷിന്റെ ഗംഭീര പാട്ട്: വിഡിയോ

April 27, 2021
Baiju Santhosh singing in Flowers Star Magic

ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും വെള്ളിത്തിരയില്‍ സാന്നിധ്യമറിയിച്ച നടനാണ് ബൈജു സന്തോഷ്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും മനോഹരമാക്കുന്നു താരം. നാല്‍പ്പത് വര്‍ഷത്തിലേറെയായി താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയിട്ട്. ലോകമലാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ ബൈജു സന്തോഷ് അതിഥിയായെത്തി. സ്റ്റാര്‍ മാജിക്കില്‍ പിറന്നതാകട്ടെ മനോഹരങ്ങളായ ചിരി മുഹൂര്‍ത്തങ്ങളും.

രസികന്‍ ക ൗണ്ടറുകള്‍ക്കൊപ്പം ഗാനാലാപനത്തിലും അതിശയിപ്പിച്ചു ബൈജു സന്തോഷ്. സ്വയം മറന്നുവോ… എന്ന ഗാനമാണ് ഗംഭീരമായി താരം പാടിയത്. ‘ ഈ പാട്ടു കേട്ടാല്‍ ആരും സ്വയം മറന്നുപോകും പ്രത്യേകിച്ച് ഞാന്‍ പാടിയാല്‍’ എന്ന മുഖവരയോടെ പാടിത്തുടങ്ങിയ ബൈജുവിന്റെ ആലാപനത്തെ താരക്കൂട്ടങ്ങള്‍ നിറഞ്ഞ് പ്രോത്സാഹിപ്പിച്ചു.

1982 മുതല്‍ വെള്ളിത്തിരയില്‍ എത്തിയതാണ് ബൈജു സന്തോഷ് എന്ന നടന്‍. സഹ നടനായാണ് കൂടുതല്‍ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. ഇപ്പോഴും ബൈജു സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്. നൂറിലധികം സിനിമകളില്‍ ഇതിനോടകംതന്നെ താരം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story highlights: Baiju Santhosh singing in Flowers Star Magic