ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷം; മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

April 26, 2021
India reports 18,870 new Covid cases

രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും.

രാജ്യത്താകെ ഇതുവരെ 1,73,13,163 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 2812 പേരാണ് കൊവിഡ് മൂലം ഇന്ത്യയില്‍ മരണപ്പെട്ടത്. ഇതോടെ കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 1,95,123 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,272 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. രാജ്യത്ത് ഇതുവരെ 1,43,04,382 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. നിലവില്‍ വിവിധ ഇടങ്ങളിലായി 28,13,658 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

Story highlights: India reports 3,52,991 new Covid cases