പൃഥ്വിരാജ് നായകനായെത്തുന്ന കുരുതി മെയ് 13 മുതല്‍ തിയേറ്ററുകളിലേക്ക്

Kuruthi release date announced

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കുരുതി. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മെയ് 13 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസറും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. നിഗൂഢതകള്‍ നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more: ഇടിമിന്നലേറ്റു; കത്തിയമര്‍ന്ന് നിലംപതിച്ച് പൈന്‍ മരം: അപൂര്‍വദൃശ്യം

ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. കുരുതി എന്ന ചിത്രത്തില്‍ അസാധാരണവും ഉജ്ജ്വലവുമായ സംഗീതമുണ്ടെന്ന് പൃത്വിരാജ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

Story highlights: Kuruthi release date announced