വിനീത് ശ്രീനിവാസന്റ മലര്‍വാടിക്കൂട്ടം; ശ്രദ്ധ നേടി പഴയകാല വിഡിയോ

May 20, 2021
Aju Varghese shares Malarvaadi Arts Club old video

മലയാളികളുടെ പ്രിയതാരം അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍ ചലച്ചിത്രരംഗത്തേക്ക് വരവറിയിച്ച ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രം പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു. എങ്കിലും സൗഹൃദത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിച്ച മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ഓര്‍മകള്‍ ഇപ്പോഴും സിനിമാ ലോകത്തു നിന്നും വിട്ടകന്നിട്ടില്ല.

11 വര്‍ഷങ്ങളായി ചിത്രം പ്രേക്ഷകരിലേക്കെത്തിയിട്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലര്‍വാടിക്കൂട്ടത്തിന്റെ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വിഡിയോ. അജു വര്‍ഗീസ് ആണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന്റേതാണ് ഈ വിഡിയോ.

Read more: അർജുനെ തോൽപ്പിക്കാൻ ആവില്ല മക്കളെ; കപ്പിൾ ഗെയിമിന് റഫറിയായി ഷിയാസ്, ചിരി നിമിഷം

ചിത്രത്തിലെ പ്രകാശന്‍, പുരുഷു, പ്രവീണ്‍, സന്തോഷ്, കുട്ടു എന്നീ കഥാപാത്രങ്ങളില്‍ ആരാണ് ഫേവറേട്ട് എന്ന് താരക്കൂട്ടങ്ങളോട് ചോദിച്ചപ്പോള്‍ കുട്ടു എന്നായിരുന്നു പലരുടേയും മറുപടി. അജു വര്‍ഗീസ് ആണ് കുട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Story highlights: Aju Varghese shares Malarvaadi Arts Club old video