സുഖമോ ദേവീ…. പാടി ആക്ഷന്‍ കിങ് ബാബു ആന്റണി; ആലാപനം സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

May 19, 2021
Babu Antony singing video

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല പാട്ട് പാടിയും കൈയടി നേടുകയാണ് താരം. മലയാളികള്‍ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന ‘സുഖമോ ദേവീ….’ എന്ന ഗാനത്തിനാണ് ബാബു ആന്റണി കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ ആലാപന മികവിനേയും പ്രശംസിക്കുന്നുണ്ട് ആസ്വാദകര്‍.

1986-ല്‍ പ്രേക്ഷകരിലേക്കെത്തിയ സുഖമോ ദേവി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വേണു നാഗവള്ളിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഒഎന്‍വി കുറുപ്പിന്റേതാണ് ഗാനത്തിലെ വരികള്‍. രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read more: ശ്വേതാ മേനോന്റെ പാട്ടിന് അസീസിന്റെ മാസ്റ്റര്‍പീസ് ഡാന്‍സ്: വിഡിയോ

മലയാളചലച്ചിത്ര രംഗത്ത് സംഘട്ടനരംഗങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിച്ചുകൊണ്ടാണ് ബാബു ആന്റണി വെള്ളിത്തിരയില്‍ ശ്രദ്ധേയനായത്. ഭരതന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ചിലമ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും വെള്ളിത്തിരയില്‍ കൈയടി നേടുന്നു. എണ്‍പതിലധികം മലയാള സിനിമയില്‍ ബാബു ആന്റണി വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story highlights: Babu Antony singing video

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!