ഈ ബുദ്ധിവെച്ച് നാസവരെ എത്തേണ്ടവനാണ് ബിനീഷ്; ചിരിനിറച്ച് സ്റ്റാർ മാജിക് വേദി

star magic

തകർപ്പൻ കോമഡികൾക്കൊപ്പം രസകരമായ ഗെയിമുകളും അരങ്ങേറുന്ന സ്റ്റാർ മാജിക് വേദിയിലെ വ്യത്യസ്തമായ ഒരു ഗെയിമാണ് ഇപ്പോൾ വേദിയിൽ ചിരിനിറയ്ക്കുന്നത്. ചാട്ടയടിയ്ക്കൊപ്പം രസകരമായ തമാശകളും അരങ്ങേറുകയാണ് വേദിയിൽ. ടീമംഗത്തെ ചാട്ടവാറിന് അടിയ്ക്കുന്നതിനൊപ്പം നല്ല തമാശകളും പങ്കുവെച്ചുമാണ് ഈ ഗെയിം പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നത്.

തങ്കനും അനുവും ബിനീഷ് ബാസ്റ്റിനും അസീസും ബിനു അടിമാലിയുമുൾപ്പെടെ രസകരമായ കൗണ്ടറുകളുമായി ഈ ഗെയിമും പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്നുണ്ട്.

Read also:‘ഓണ്‍ലൈന്‍ എഡിറ്റ് വേര്‍ഷന്‍ തന്നെയാണ് ഫൈനല്‍ കട്ടും’- കുരുതിയുടെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. സിനിമ സീരിയൽ രംഗത്തെ താരങ്ങൾക്കൊപ്പം സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്ന താരങ്ങളും സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുണ്ട്. 

Read also:ജീവിതം ആഘോഷമാക്കി 83 ആം വയസിൽ തനിച്ച് ലോകം ചുറ്റാനിറങ്ങിയ മുത്തശ്ശി

Story Highlights:Bineesh star magic