കടൽഭംഗി ആസ്വദിച്ച് ചെസ് കളിക്കാം; വിസ്മയമായി കോഴിക്കോട് ബീച്ചിലെ ഈ കാഴ്ച, വിഡിയോ

May 29, 2021

കൊവിഡ് മഹാമാരിയുടെ കാലത്താണ് ലോകജനത. ഇതിനെയും നമ്മൾ അതിജീവിക്കും. ലോക്ക്ഡൗണും കൊവിഡ് മഹാമാരിക്കും ശേഷം നല്ല നാളുകൾ ഇനിയും വരും. ഈ നല്ല നാളുകളിലേക്ക് നമ്മെ ഓർമ്മപ്പെടുത്തുകയാണ് കോഴിക്കോട് ബീച്ചിൽ നിന്നുള്ള ഈ പുതിയ കാഴ്ച…

ഇനി മുതൽ കോഴിക്കോട് കടൽത്തീരത്ത് എത്തിയാൽ ചെസ് കളിക്കാം. കോഴിക്കോട് ബീച്ചിലെത്തുന്ന സഞ്ചാരികൾക്കായ് മനോഹരമായൊരു കൂറ്റൻ ചെസ് ബോർഡ് ഒരുക്കിയിരിക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.

ബീച്ചിലെ വാക്ക് വേയിലാണ് അഞ്ച് മീറ്റർ നീളത്തിലും വീതിയിലുമായി വലിയ ചെസ് ബോർഡ് ഒരുക്കിയിരിക്കുന്നത്. എളുപ്പത്തിൽ എടുത്തുമാറ്റാൻ കഴിയുന്ന ഭാരം കുറഞ്ഞ കരുക്കൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കളിക്കാൻ രണ്ടു പേർക്ക് മാത്രമേ കഴിയുകയുള്ളു എങ്കിലും കാണാൻ ഒരുപാട് ആളുകൾക്ക് സാധിക്കും എന്നത് തന്നെയാണ് ഈ ചെസ് ബോർഡിനെ കൂടുതൽ ആകർഷകമാക്കുന്നതും.

Read also:മഴയെത്തും മുൻപേ: ഭക്ഷണം മുതൽ വസ്ത്രധാരണം വരെ, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ടൂറിസം വകുപ്പിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം മനോഹരമായ കാഴ്ചകൾ കോഴിക്കോട് ബീച്ചിൽ ഒരുങ്ങുന്നത്. എന്തായാലും ലോക്ക്ഡൗണിന് ശേഷം ബീച്ചിലേക്കെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കൗതുകം നിറഞ്ഞ ഇത്തരം നിരവധി കാഴ്ചകളാണ്.

Story Highlights: Calicut beach- chess board video