‘ചെമ്പിന്റെ ചേലുള്ള കുഞ്ഞാലി…’; മരക്കാറിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു

May 23, 2021
Chembinte Chelulla Lyrical Video from Marakkar

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു. കുഞ്ഞാലിയുടെ സൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടുള്ളതാണ് ഈ ഗാനം. ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. വിഷ്ണുരാജ് ആണ് ആലാപനം. പ്രിയദര്‍ശന്റേതാണ് ഗാനത്തിലെ വരികള്‍. റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മരക്കാര്‍. സാങ്കേതിക മികവില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പകുതിയും നാവികയുദ്ധമാണ്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

Read more: ആല്‍ബിനിസം രോഗാവസ്ഥയിലുള്ള ആ പെണ്‍കുട്ടിയെ അന്ന് മാതാപിതാക്കള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ചു; ഇന്ന് അവള്‍ ഫാഷന്‍ ലോകത്തെ തിളങ്ങുന്ന നക്ഷത്രം

മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ‘മരക്കാര്‍’ എന്ന സിനിമയുടെ നിര്‍മാണം.

Story highlights: Chembinte Chelulla Lyrical Video from Marakkar