മലയാളികള്‍ ഹൃദയത്തിലേറ്റുന്ന ഗാനം 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആലപിച്ച് എംജി ശ്രീകുമാര്‍
ചില പാട്ടുകള്‍ ഉണ്ട്, എത്ര കേട്ടാലും മതിവരാത്ത നിത്യ ഹരിത ഗാനങ്ങള്‍. കാലമെത്ര കഴിഞ്ഞാലും ആ പാട്ടുകള്‍ ആസ്വാദക മനസ്സുകളില്‍ നിന്നും അകലില്ല. നിരവധി നിത്യ സുന്ദരഗാനങ്ങള്‍ സമ്മാനിച്ച അതുല്യ ഗായക പ്രതിഭയാണ് എം ജി ശ്രീകുമാര്‍. മലയാളികള്‍ ഹൃദയത്തിലേറ്റുന്ന പ്രിയ ഗാനം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആലപിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2 വേദിയില്‍ അദ്ദേഹം.
“പാടം പൂത്ത കാലം
പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍
അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു…” എന്ന ഗാനമാണ് എം ജി ശ്രീകുമാര്‍ ആലപിച്ചത്. ചിത്രം എന്ന സിനിമയിലേതാണ് ഈ ഗാനം. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 1988-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. ഷിബു ചക്രവര്‍ത്തിയുടേതാണ് ഈ ഗാനത്തിലെ വരികള്‍. കണ്ണൂര്‍ രാജന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
Read more: ‘വാറുണ്ണി ആ പഴയ വാറുണ്ണിയല്ല’; എങ്ങനെ ചിരിക്കാതിരിക്കും ഈ പ്രകടനത്തിന് മുന്‍പില്‍
അതേസമയം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പാട്ടുവിസ്മയം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും കുരുന്ന് ഗായകര്‍ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയിരിക്കുന്നു. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ടോപ് സിംഗര്‍ 2-ഉം ഇതിനോടകം തന്നെ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയിരിക്കുന്നു.
Story highlights: M. G. Sreekumar singing Paadam Pootha Kaalam in Flowers Top Singer