‘എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്ന ചിത്രം’- മമ്മൂട്ടി പകർത്തിയ ചിത്രം പങ്കുവെച്ച് മനോജ് കെ ജയൻ

May 19, 2021

നടൻ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രണയം മലയാള സിനിമയിൽ പ്രസിദ്ധമാണ്. പലതാരങ്ങൾക്കും മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി പകർത്തിയ തന്റെ ചിത്രം പങ്കുവയ്ക്കുകയാണ് നടൻ മനോജ് കെ ജയൻ.

‘മമ്മൂക്കയ്ക്ക് ഫോട്ടോഗ്രഫി ഒരു ക്രേസ് ആണ്. പല തവണ അദ്ദേഹത്തിൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്,ഭാഗ്യമാണ്. കാരണം, എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും അത് . ദുബായിൽ അമ്മ ഷോയുടെ റിഹേഴ്സലിന്റെ ഇടയിൽ ഫോട്ടോഗ്രാഫർ ജെപിയുടെ ക്യാമറയിൽ മമ്മൂക്കയുടെ ക്ലിക്ക്. കൂടെ, ശ്വേതയും മണിയൻപിള്ള രാജുവേട്ടനും’- ചിത്രം പങ്കുവെച്ചുകൊണ്ട് മനോജ് കെ ജയൻ കുറിക്കുന്നു.

അടുത്തിടെ പ്രീസ്റ്റ് ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി പകർത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങൾ വളരെയധികം ശ്രദ്ധനേടിയിരുന്നു.  ‘ഒരു നിധിയാണ് ഈ ചിത്രങ്ങള്‍’ എന്നു കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലോക്ക് ഡൗൺ കാലത്തും മമ്മൂട്ടി സമയം ചിലവഴിച്ചത് ഫോട്ടോഗ്രഫിയിലൂടെയാണ്.

Read More: ശ്വേതാ മേനോന്റെ പാട്ടിന് അസീസിന്റെ മാസ്റ്റര്‍പീസ് ഡാന്‍സ്: വിഡിയോ

മുൻപ് തന്നെ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രിയം പ്രസിദ്ധമാണ്. പുതിയ വീട്ടിൽ പുലർകാലത്തെത്തുന്ന അതിഥികളായ കിളികളെ മമ്മൂട്ടി ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.

Story highlights- manoj k jayan about mammootty’s photography