കദളി കണ്‍കദളി ചെങ്കദളി… ഗംഭീര ആലാപനവുമായി ‘മിയ മങ്കേഷ്കര്‍’
‘കദളീ കണ്‍കദളി ചെങ്കദളീ പൂവേണോ
കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ…’; കാലാന്തരങ്ങള്‍ക്കുമപ്പുറം മലയാളികള്‍ ഇന്നും ഹൃദയത്തിലേറ്റുന്ന പ്രിയ ഗാനങ്ങളിലൊന്നാണ് ഈ പാട്ട്. എത്ര കേട്ടാലും മതിവരാത്ത ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ നിത്യ സുന്ദര ഗാനം. ഒരുപക്ഷെ ഒരിക്കലെങ്കിലും ഈ പാട്ട് മൂളിനോക്കാത്ത മലയാളികളുണ്ടാവില്ല.
ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗര്‍ 2- ലെ കുട്ടിപ്പാട്ടുകാരി മിയയും ഈ പാട്ട് പാടി. അതും അതിഗംഭീരമായി. അതേസമയം ചിരി നിറയ്ക്കുന്നത് ഈ പാട്ട് ആരാണ് പാടിയത് എന്ന വിധികര്‍ത്താക്കളുടെ ചോദ്യത്തിന് മിയക്കുട്ടി നല്കിയ ഉത്തരമാണ്. ‘പണ്ട് ലതാ മങ്കേഷ്കര്‍ പാടി, ഇപ്പോള്‍ മിയ മങ്കേഷ്കറും’ എന്നായിരുന്നു കുട്ടിത്താരത്തിന്റെ രസികന്‍ മറുപടി.
Read more: മലയാളികള്‍ ഹൃദയത്തിലേറ്റുന്ന ഗാനം 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആലപിച്ച് എംജി ശ്രീകുമാര്‍
വയലാര്‍ രാമവര്മ്മയുടേതാണ് ഗാനത്തിലെ വരികള്‍. സലീല്‍ ചൗധരി സംഗീതം പകര്‍ന്നിരിക്കുന്നു. നെല്ല് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 1974-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാമു കാര്യാട്ട് ആണ്.
Story highlights: Miya Mangeshkar in Flowers Top Singer viral performance