മലയാളികള്‍ ഹൃദയത്തിലേറ്റുന്ന ഗാനം 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആലപിച്ച് എംജി ശ്രീകുമാര്‍

May 26, 2021
M. G. Sreekumar singing Paadam Pootha Kaalam in Flowers Top Singer

ചില പാട്ടുകള്‍ ഉണ്ട്, എത്ര കേട്ടാലും മതിവരാത്ത നിത്യ ഹരിത ഗാനങ്ങള്‍. കാലമെത്ര കഴിഞ്ഞാലും ആ പാട്ടുകള്‍ ആസ്വാദക മനസ്സുകളില്‍ നിന്നും അകലില്ല. നിരവധി നിത്യ സുന്ദരഗാനങ്ങള്‍ സമ്മാനിച്ച അതുല്യ ഗായക പ്രതിഭയാണ് എം ജി ശ്രീകുമാര്‍. മലയാളികള്‍ ഹൃദയത്തിലേറ്റുന്ന പ്രിയ ഗാനം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആലപിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2 വേദിയില്‍ അദ്ദേഹം.

“പാടം പൂത്ത കാലം
പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍
അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു…” എന്ന ഗാനമാണ് എം ജി ശ്രീകുമാര്‍ ആലപിച്ചത്. ചിത്രം എന്ന സിനിമയിലേതാണ് ഈ ഗാനം. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 1988-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. ഷിബു ചക്രവര്‍ത്തിയുടേതാണ് ഈ ഗാനത്തിലെ വരികള്‍. കണ്ണൂര്‍ രാജന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Read more: ‘വാറുണ്ണി ആ പഴയ വാറുണ്ണിയല്ല’; എങ്ങനെ ചിരിക്കാതിരിക്കും ഈ പ്രകടനത്തിന് മുന്‍പില്‍

അതേസമയം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പാട്ടുവിസ്മയം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും കുരുന്ന് ഗായകര്‍ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയിരിക്കുന്നു. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ടോപ് സിംഗര്‍ 2-ഉം ഇതിനോടകം തന്നെ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയിരിക്കുന്നു.

Story highlights: M. G. Sreekumar singing Paadam Pootha Kaalam in Flowers Top Singer