സുകുമാരനും മോഹന്‍ലാലും ഒപ്പം മണിരത്‌നവും; അപൂര്‍വ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

May 28, 2021
Prithviraj Sukumaran shares Unaru movie location still

സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പഴയകാല ചിത്രം.

പൃഥ്വിരാജിന്റെ പിതാവും ചലച്ചിത്ര നടനുമായിരുന്ന സുകുമാരന്‍, മോഹന്‍ലാല്‍, മണിരത്‌നം, രവി കെ ചന്ദ്രന്‍, എന്നിവരൊക്കെയുണ്ട് ഈ ചിത്രത്തില്‍. ഉണരൂ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് ഈ അപൂര്‍വ ഫോട്ടോ. മണിരത്‌നം സംവിധാനം നിര്‍വഹിച്ച ഉണരൂ എന്ന ചിത്രം 1984-ല്‍ ആണ് പ്രേക്ഷകരിലേക്കെത്തിയത്. മോഹന്‍ലാല്‍, സുകുമാരന്‍, രതീഷ്, സബിത ആനന്ദ്, ബാലന്‍ കെ നായര്‍, ഉണ്ണി മേരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Read more: ‘മൂന്നു പശുക്കളും ഫ്രണ്ട്സ് ആയിരുന്നു, അവർ അടിയുണ്ടാക്കിയത് എന്തിനാണെന്ന് എനിക്കറിയില്ല’- മേഘ്‌നക്കുട്ടിയുടെ രസികൻ കഥ

അതേസമയം നിരവധിയാണ് പൃഥ്വിരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. താരത്തിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കുരുതി. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ചിത്രം തിയേറ്ററുകളില്‍ എത്താത്തത്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Prithviraj Sukumaran shares Unaru movie location still