സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസത്തേക്ക് ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

May 21, 2021
Heavy Rain Alert In Kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ(22 മെയ്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അറബിക്കടലിൽ രൂപം കൊള്ളുന്ന പുതിയ ന്യൂനമർദ്ദമാണ് വരും ദിവസങ്ങളിലെ മഴയ്ക്ക്ന്റെ കാരണം. പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. അതേസമയം ഈ വർഷം പതിവിലും അധികമാണ് വേനൽമഴ ലഭ്യമായത്.

Story Highlights:Rain alert for five days